Breaking News

Trending right now:
Description
 
Oct 08, 2013

പെര്‍ത്തില്‍ വിജയദശമി ആഘോഷവും വിദ്യാരംഭവും ഒക്ടോബര്‍ 14-ന്‌

കെ.പി. ഷിബു
image ഒന്‍പതു ദിവസത്തെ നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട്‌ വിജദയദശമി ആഘോഷവും വിദ്യാരംഭവും ഒക്ടോബര്‍ 14-ന്‌. പെര്‍ത്ത്‌ കാനിംഗ്‌വെയില്‍ വാര്‍ട്ടന്‍ റോഡിലെ ഹിന്ദു ക്ഷേത്രത്തില്‍ രാവിലെ എട്ടു മുതല്‍ ഒന്‍പതുവരെയാണ്‌ വിദ്യാരംഭം.

മൂന്നു വയസുമുതല്‍ അഞ്ചുവയസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കാനുള്ള അവസരമുണ്ട്‌. ക്ഷേത്ര പൂജാരികളായ ബാലകൃഷ്‌ണ ശര്‍മ, വിജയന്‍ കുരുക്കലഞ്‌, അര്‍ത്തനാരി കുരുക്കള്‍ എന്നിവരാണ്‌ പൂജകള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌. എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ 93702400, 92711656 എന്നീ നമ്പരുകളില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുക.

പതിന്നാലിന്‌ വൈകുന്നേരം ആറ്‌ മുതല്‍ ഒന്‍പത്‌ വരെ അഭിഷേകം, പ്രത്യേക വിജയദശമി പൂജ, അര്‍ച്ചന, പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0412225674