Breaking News

Trending right now:
Description
 
Oct 08, 2013

എസ്‌ബിഐ ചെയര്‍പേഴ്‌സണായി അരുന്ധതി ഭട്ടാചാര്യ ചുമതലയേറ്റു

image രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി അരുന്ധതി ഭട്ടാചാര്യ ചുമതലയേറ്റു. പ്രതിപ്‌ ചൗധരി വിരമിച്ച ഒഴിവിലാണ്‌ അരുന്ധതി പുതിയ ചെയര്‍പേഴ്‌സണായി നിയമിതയായത്‌. ഇതുവരെ അവര്‍ ബാങ്കിന്റെ എംഡിയും ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു. കഴിഞ്ഞമാസമാണ്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌. 1977ല്‍ എസ്‌ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചതാണ്‌ അരുന്ധതി. ഇതിനകം അനവധി തസ്‌തികകള്‍ വഹിച്ചു. ബാങ്കിന്റെ ന്യൂയോര്‍ക്ക്‌ ശാഖയുടെ നിരീക്ഷണ ചുമതലയും അവര്‍ക്കാണ്‌. ഇതോടെ ഇന്ത്യന്‍ ബാങ്കിംഗ്‌ രംഗത്തിന്റെ കടിഞ്ഞാണ്‍ വനിതകളുടെ കൈകളിലായി എന്നു പറയാം. ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍, ആക്‌സിസ്‌ ബാങ്ക്‌ മേധാവി ശിഖ ശര്‍മ, എച്ച്‌എസ്‌ബിസി മേധാവി നൈനലാല്‍ കിദ്വായ്‌, ബാങ്ക്‌ ഓഫ്‌ അമേരിക്ക മെറില്‍ ലിഞ്ച്‌ അധ്യക്ഷ കാകു നഖാട്ടെ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ മേധാവി വിജയലക്ഷ്‌മി അയ്യര്‍, യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സിഎംഡി അര്‍ച്ചന ഭാര്‍ഗവ, അലാഹാബാദ്‌ ബാങ്ക്‌ മേധാവി ശുഭലക്ഷ്‌്‌മി പാന്‍സെ തുടങ്ങിയവര്‍ ഈ നിരയില്‍ വരുന്നു. ഇതുകൂടാതെ പല ബാങ്കുകളിലും നിര്‍ണായക പദവികളില്‍ വനിതകളുണ്ട്‌. സ്വാതി പിരമള്‍ ഐസിഐസിഐ ബോര്‍ഡിലെ നോണ്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറാണ്‌.