Breaking News

Trending right now:
Description
 
Oct 07, 2013

തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഗോള്‍ഡ്‌ പെന്‍ഡന്റ്‌ സൗജന്യം

തെരഞ്ഞെടുത്ത 22 കാരറ്റ്‌ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍20 ശതമാനം വരെ കുറവ്‌
image ദീപാവലിയോടനുബന്ധിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്‌ ദീപാവലി സ്‌പെഷല്‍ ഡയമണ്ട്‌ ശേഖരം അവതരിപ്പിക്കുന്നു. പ്രത്യേക ദീപാവലി ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക്‌ 8000 രൂപ വില വരുന്ന തെരഞ്ഞെടുക്കപ്പെട്ട ഡയമണ്ട്‌ ജ്വല്ലറി വാങ്ങുമ്പോള്‍ സൗജന്യമായി ഒരു സ്വര്‍ണ പെന്‍ഡന്റ്‌ ലഭിക്കും. കൂടാതെ, 22 കാരറ്റ്‌ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 20 ശതമാനം വരെ ഇളവുണ്ടാകും. ഒക്ടോബര്‍ 9 മുതല്‍ 15 വരെയുള്ള കാലയളവില്‍ മാത്രമായിരിക്കും ഈ ഇളവ്‌ ലഭിക്കുക. 








50,000 രൂപ വരെ വിലയുള്ള ആഭരണനിരയില്‍ വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ്‌ ഇന്ത്യയിലെങ്ങുമുള്ള തനിഷ്‌ക്‌ സ്റ്റോറുകളിലൂടെ അവതരിപ്പിക്കുന്നത്‌.