Breaking News

Trending right now:
Description
 
Oct 07, 2013

ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 30ന്‌

മാത്യൂ|മൂലേച്ചേരില്‍
image
ന്യൂയോര്‍ക്ക്‌: ഫൊക്കാന 2014 ചിക്കാഗോ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്കോഫും ന്യൂയോര്‍ക്ക്‌ റീജിയണ്‍ കണ്‍വെന്‍ഷനും നവംബര്‍ 30ന്‌ നടത്തുമെന്ന്‌ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ പ്രസിഡന്റ്‌ വിനോദ്‌ കെയാര്‍ക്കെയും, സെക്രട്ടറി സുനില്‍ നായരും അറിയിച്ചു.
ഫ്‌ളോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവില്‍ വച്ച്‌ നവംബര്‍ 30ന്‌ ഉച്ച കഴിഞ്ഞ്‌ 1 മണിമുതല്‍ വൈകിട്ട്‌ 8 മണിവരെയായിരിക്കും പരിപാടികള്‍ നടക്കുക. വിവിധ കലാപരിപാടികളോടും കുട്ടികളുടെ വിവിധ കലാ മത്‌സരങ്ങളോടും കൂടി മനോഹരമായ ഈ പരിപാടി വന്‍ വിജയമാക്കുന്നതിനായി 51 പേരടങ്ങുന്ന ഒരു സ്വാഗത കമ്മിറ്റിയെ രൂപീകരിച്ചു. പരിപാടിയില്‍ ഫൊക്കാനയുടെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും.
ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച്‌ ഫൊക്കാന ഇതുവരെ നടത്തിയിട്ടുള്ള എല്ലാ കണ്‍വെന്‍ഷനുകളും ഒരു വന്‍ വിജയമാക്കുന്നതിനു പ്രവര്‍ത്തിക്കുകയും സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുള്ള ന്യൂയോര്‍ക്ക്‌ റീജിയന്റെ കണ്‍വെന്‍ഷന്‌ എല്ലാ ഭാവുകങ്ങളും ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്സും അറിയിച്ചു.