Breaking News

Trending right now:
Description
 
Oct 18, 2012

സിയാല്‍ ശൈത്യകാല വിമാനസര്‍വീസ്‌ 28ന്‌ ആരംഭിക്കും

image കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സിയാല്‍) ശൈത്യകാല വിമാന സര്‍വീസ്‌ 28-ന്‌ തുടങ്ങുമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ വി.ജെ.കുര്യന്‍ അറിയിച്ചു. പുതിയ സര്‍വീസിന്റെ കാലാവധി 2013 മാര്‍ച്ച്‌ 30 വരെയായിരിക്കും. ഈ കാലയളവില്‍ പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണം 412 ആയിരിക്കും. നിലവിലിത്‌ 367 എണ്ണമാണ്‌. രാജ്യാന്തര ഫ്‌ളൈറ്റുകളുടെ എണ്ണം 185 ല്‍നിന്നും 215 ആയി വര്‍ധിക്കും. ആഭ്യന്തര ഫ്‌ളൈറ്റുകള്‍ 182 ല്‍ നിന്നും 197 ആകും. പുതുതായി അഞ്ച്‌ എയര്‍ ലൈന്‍സുകള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ്‌ എയര്‍വെയ്‌സ്‌ കുവൈറ്റിലേക്ക്‌ ആഴ്‌ചയില്‍ നാലു സര്‍വീസും ബഹറിനിലേക്ക്‌ ജെറ്റ്‌ എയര്‍വെയ്‌സ്‌ മൂന്നു സര്‍വീസും തുടങ്ങും. സില്‍ക്ക്‌ എയര്‍ സിംഗപ്പൂരിലേക്ക്‌ രണ്ടു സര്‍വീസുകള്‍ കൂടിയും എയര്‍ ഏഷ്യ കോലാലംപൂരിലേക്ക്‌ മൂന്നു സര്‍വീസുകള്‍ കൂടിയും ഇത്തിഹാദ്‌ അബുദാബിയിലേക്ക്‌ നാലു സര്‍വീസുകള്‍ കൂടിയും ആരംഭിക്കും. രാജ്യാന്ത്ര സെക്ടറില്‍ കൊച്ചിയില്‍നിന്നു നേരിട്ട്‌ ദുബായ്‌, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്‌, റിയാദ്‌, ദോഹ, കുവൈറ്റ്‌, ദമാം, ജിദ്ദ, സലാല, ബഹറിന്‍, കൊളംബോ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസുണ്ട്‌. ആഭ്യന്തര സെക്ടറില്‍ ഡല്‍ഹി, മുംബൈ, ബാംഗളൂര്‍, ചെന്നൈ, പൂനൈ, ഹൈദരാബാദ്‌, തിരുവനന്തപുരം, കോഴിക്കോട്‌, അഗത്തി എന്നിവിടങ്ങളിലേക്കാണ്‌ നേരിട്ട്‌ സര്‍വീസുള്ളത്‌.