Breaking News

Trending right now:
Description
 
Oct 07, 2013

ഭര്‍തൃമതി കൗമാരക്കാരന്‍ കാമുകനുമൊത്ത്‌ ഒളിച്ചോടി: ലൈംഗിക പീഡനത്തിന്‌ അഴിക്കുള്ളിലുമായി

image

കൊല്ലം: ഭര്‍ത്താവിന്റെ സഹോദരി പുത്രനായ കൗമാരക്കാരനുമായി പ്രേമത്തിലായ യുവതി ഒളിച്ചോടിയത്‌ വിവാദമാകുന്നു. പതിനാറുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ യുവതിയെ പോലീസ്‌ ജയിലിലും അടച്ചു. പുനലൂര്‍ കോടതി പതിനാല്‌ ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. കൊല്ലം ഓടനാവട്ടം സ്വദേശിയായ യുവതിയായ ലിസിയെ കുട്ടിയെതട്ടിക്കൊണ്ടുപോയി ദുരുപയോഗം ചെയ്‌തു എന്ന പരാതിയിലാണ്‌ അറസ്റ്റ്‌ ചെയ്‌ടതത്‌.

രണ്ടു മക്കളുടെ അമ്മയായ മുപ്പതുകാരി ലിസി എന്ന യുവതിയുടെ ഭര്‍ത്താവ്‌ വിദേശത്താണ്‌.
രണ്ടു വര്‍ഷം മുമ്പാണ്‌ കൗമാരക്കാരനുമായി യുവതി പ്രണയത്തിലായത്‌. വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ വിദേശത്ത്‌ നിന്ന്‌ എത്തി യുവതിയെ കൗമാരക്കാരനുമായുള്ള സൗഹൃദത്തില്‍ നിന്ന്‌ വിലക്കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ്‌ തിരിച്ച്‌ വിദേശത്തേക്ക്‌ മടങ്ങിയതോടെ യുവതി പഴയ ബന്ധം തുടര്‍ന്നു. അതിനിടയില്‍ എതിര്‍പ്പുകള്‍ മറികടന്ന്‌ യുവതി കുട്ടിയുമൊത്ത്‌ ബോംബെ മഹാനഗരത്തിലേക്ക്‌ ഒളിച്ചോടിയത്‌.
വീട്ടുകാരില്‍ നിന്ന്‌ അകന്ന്‌ കല്യാണം കഴിച്ച്‌ ദൂരെയെവിടെയെങ്കിലും താമസിക്കാം എന്നായിരുന്നു യുവതിയുടെ ആഗ്രഹം. ഈ വിവരം ആരൈങ്കിലും അറിയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞിരുന്നു.
എന്നാല്‍ മഹാനഗരത്തില്‍ എത്തയ കൗമാരക്കാരന്‍ പ്രണയത്തില്‍ നിന്ന്‌ പിന്മാറുകയും വീട്ടിലേക്ക്‌ വിവരം മെസേജ്‌ ചെയ്‌തു അറിയിക്കുകയും ചെയ്‌തതോടെ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുട്ടകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നാണ്‌ കുറ്റം. സെപ്‌റ്റംബര്‍ 243നാണ്‌ യുവതി കുട്ടിയുമൊത്ത്‌ ഒളിച്ചോടിയത്‌.
പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിക്ക്‌ കൗണ്‍സിലിംഗ്‌ നല്‌കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.