Breaking News

Trending right now:
Description
 
Oct 07, 2013

ആവലാതി മുഖ്യനു തമാശയായപ്പോള്‍ ജസീറ ഡല്‍ഹിക്ക്‌ വണ്ടി കയറി. ജസീറക്ക്‌ പിന്നില്‍ ആര്‌

image മണലൂറ്റിനെതിരെ വീട്ടമ്മയായ ജസീറ കൈക്കുഞ്ഞിനെയും ഏന്തി 64 ദിനങ്ങള്‍ നടത്തിയ സമരം മുഖ്യനു തമാശയായപ്പോള്‍ ജസീറ നേരെ വണ്ടി കയറി ഡല്‍ഹിക്ക്‌. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും പിടിച്ച്‌ ഡല്‍ഹിയില്‍ വന്നിറങ്ങുമ്പോള്‍ ജസീറയ്‌ക്ക്‌ ഭാഷയും ദേശവും അപരിചിതം.
തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തിക്കൊണ്ടിരുന്ന സമരം കണ്ണൂര്‍ മാടായി സ്വദേശിനി ജസീറയും മക്കളും ഡല്‍ഹിയിലേക്കു മാറ്റി. പെണ്‍മക്കളായ റിസ്വാന, ഷിഫാന, ഒന്നര വയസുകാരന്‍ മുഹമ്മദ്‌ എന്നിവര്‍ക്കൊപ്പമാണ്‌ ജസീറ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം തുടങ്ങിയിരിക്കുന്നത്‌. എന്നാല്‍, മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ സമരം പൊലീസ്‌ അനുവദിച്ചില്ല. തുടര്‍ന്നു കേരളാ ഹൗസിനു മുമ്പിലാണ്‌ ജസീറയും മക്കളും സമരം തുടങ്ങിയിരിക്കുന്നത്‌. 

64 ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ ഇരുന്നിട്ടും താന്‍ പറയുന്നതു കേള്‍ക്കാന്‍ മുഖ്യമന്ത്രിയടക്കം ആരുമുണ്ടായില്ലെന്നും ഇനിയെന്തു ചെയ്യണമെന്നറിയാത്തതിനാലാണ്‌ ഡല്‍ഹിയിലേക്ക്‌ വന്നതെന്നും ജസീറ പറഞ്ഞു. പറക്കമുറ്റാത്ത കുട്ടികളെയും കൊണ്ട്‌ അറിയാത്ത നാട്ടില്‍ തെരുവില്‍ കിടക്കാന്‍ പേടിയില്ല. ഇതിലും ഭീകരമായ സാഹചര്യമാണ്‌ സ്വന്തം നാട്ടിലുണ്ടായിരുന്നത്‌. പുതിയങ്ങാടിയില്‍ മണലെടുപ്പ്‌ തടയാന്‍ ചെന്നപ്പോള്‍ മാഫിയയുടെ ആളുകള്‍ തന്നെയും മക്കളെയും മുഖം പുഴിയില്‍ പൂഴ്‌ത്തി കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ മുഴുവന്‍ കടല്‍ തീരത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയാണ്‌ സമരം തുടരുതെന്നും ജസീറ പറഞ്ഞു.
എന്നാല്‍ ജസീറക്ക്‌ പിന്നില്‍പരിസ്ഥിതി തീവ്രവാദസംഘടനകള്‍ എന്നാരോപണവുമായി നേതാക്കന്മാര്‍ സമരത്തെ അവഗണിച്ചപ്പോള്‍ ജസീറയെ സഹായിക്കാന്‍ ഡല്‍ഹി മലയാളികളുടെ കാരുണ്യം പ്രവാഹം.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കുഞ്ഞുങ്ങളുടെ പഠനം ഏറ്റെടുത്തിട്ടുണ്ട്‌. ഡല്‍ഹി മലയാളികളാണ്‌ ഇന്നലെ മുതല്‍ ഇവരുടെ ഭക്ഷണം കാര്യങ്ങള്‍ നോക്കുന്നത്‌. ജന്ദര്‍ മന്ദര്‍ എവിടെയാണെന്ന്‌ അറിയാത്ത ജസീറക്ക്‌ വഴികാട്ടിയായി മലയാളികള്‍ എത്തിയത്‌ സമരത്തിന്‌ പുതിയ ചുവടു വയ്‌പ്പാകും. ഇന്ന്‌ ജന്ദര്‍ മന്ദറില്‍ സമരം നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‌കിയില്ല. മുന്‍കൂര്‍ അനുമതി തേടിയില്ല എന്നതാണ്‌ കാരണം. കേരള ഹൗസിനു മുന്‌ിലാണ്‌ സമരം നടക്കുന്നത്‌.
ഇന്ന്‌ സിപിഐ നേതാവ്‌ ആനി രാജ സമരത്തിന്‌ പിന്തുണയുമായി രംഗത്ത്‌ എത്തിയിരുന്നു.
കണ്ണൂരിലെ മാടായി സ്വദേശിയായ ജസീറ കരിമണല്‍ മാഫിയയ്‌ക്കെതിരെ നടത്തുന്ന യുദ്ധം ഏറെ ജനകീയ ശ്രദ്ധ നേടിയിട്ടും മുഖ്യമന്ത്രി അവഗണിക്കുകയായിരുന്നു.