Breaking News

Trending right now:
Description
 
Oct 07, 2013

ഇപ്പോള്‍ ക്ലൗഡാണ്‌ താരം!വിലപ്പെട്ട രേഖകളും ഫോട്ടോകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്‌ക്കാം

റോമി ജോര്‍ജ്‌, അയര്‍ലന്‍ഡ്‌
image വിലപ്പെട്ട രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാണ്‌ ഇന്ന്‌ പലരും സൂക്ഷിച്ചുവയ്‌ക്കുന്നത്‌. വര്‍ഷങ്ങളോളം കേടുപാടുകളൊന്നും കൂടാതെ മൂല്യംനശിക്കാതെ സൂക്ഷിക്കാമെന്നതാണ്‌ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിന്റെ ഗുണം. എന്നാല്‍, കംപ്യൂട്ടറുകള്‍ ക്രാഷാകുന്നത്‌ പലപ്പോഴും വലിയ തലവേദനയാകുന്നു. വൈറസ്‌ ആക്രമണം മൂലമോ മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമോ കംപ്യൂട്ടറില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പുറത്തെടുക്കാനാവാതെ വരുന്നു. വിലപ്പെട്ട ചിത്രങ്ങളും വിഡീയോകളും രേഖകളും സൂക്ഷിച്ചുവച്ചിരിക്കുന്ന ഹാര്‍ഡ്‌ ഡിസ്‌കോ സിഡിയോ ഡിവിഡിയോ ഫ്‌ളാഷ്‌ കാര്‍ഡ്‌ പോലെയുള്ള യുഎസ്‌ബി സ്‌റ്റോറേജ്‌ സൗകര്യങ്ങളോ ഒരു ദിവസം പെട്ടെന്നു പ്രവര്‍ത്തിക്കാതായാല്‍ അല്ലെങ്കില്‍ നഷ്ടപ്പെട്ടുപോയാല്‍ പെട്ടെന്ന്‌ ജീവിതന്നെ കൈമോശം വന്നപോലെയാകും പലരുടെയും അവസ്ഥ. വലിയ ഫയലുകള്‍ എങ്ങനെ സൂക്ഷിക്കും എങ്ങനെ കൈമാറും എന്നതും പലപ്പോഴും പ്രശ്‌നമാണ്‌. ഇതിനൊക്കെ പരിഹാരമെന്തെന്ന്‌ സാധാരണക്കാര്‍പോലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരമായാണ്‌ ക്ലൗഡ്‌ കംപ്യൂട്ടിംഗ്‌ രംഗത്തെത്തിയത്‌. കംപ്യൂട്ടര്‍ സ്റ്റോറേജ്‌ രംഗത്ത്‌ ഇപ്പോള്‍ ക്ലൗഡാണ്‌ താരം. രേഖകള്‍ നഷ്ടപ്പെട്ടുപോകില്ല എന്നതിനപ്പുറം ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടെങ്കില്‍ ലോകത്തിന്റെ ഏതു കോണില്‍നിന്നും രേഖകളും ചിത്രങ്ങളും വീഡിയോകളും നിങ്ങള്‍ക്ക്‌ അക്‌സസ്‌ ചെയ്യാം. പ്രിന്റെടുക്കുന്നതിനോ കൈമാറുന്നതിനോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വീണ്ടും സൂക്ഷിക്കുന്നതിനോ എളുപ്പത്തില്‍ സാധിക്കും. ഓഫീസ്‌ രേഖകളോ വ്യക്തിപരമായ ചിത്രങ്ങളോ വിലപ്പെട്ട രേഖകളോ ഇങ്ങനെ സൈബര്‍ സ്‌പേയ്‌സില്‍ സൂക്ഷിച്ചുവച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്‌. കംപ്യൂട്ടര്‍ നശിച്ചാലും രേഖകള്‍ സുരക്ഷിതമായിരിക്കും. കംപ്യൂട്ടറിന്റെ കപ്പാസിറ്റി കുറവാണെങ്കില്‍ ഇത്തരം സൂക്ഷിപ്പുരേഖകള്‍ വളരെയധികം സ്ഥലം ഉപയോഗിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം സാവധാനത്തിലാകും. വലിയ ഫോര്‍മാറ്റില്‍ എടുക്കുന്ന ചിത്രങ്ങള്‍ പോലും സ്ഥലപരിമിതി മൂലം ചെറിയ ഫോര്‍മാറ്റിലേയ്‌ക്കും കുറഞ്ഞ റസല്യൂഷനിലേയ്‌ക്കും മാറ്റി സൂക്ഷിക്കേണ്ട സ്ഥിതിയുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. അങ്ങനെ വരുമ്പോള്‍ വിലപ്പെട്ട ചിത്രങ്ങളുടെ പോലും ഗുണമേന്മ കുറഞ്ഞു പോകുന്നു.

ആന്റി വൈറസുകളെയും മറ്റും മറികടന്ന്‌ കംപ്യൂട്ടര്‍ വൈറസുകള്‍ ഹോം പിസികളെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്‌. തുടര്‍ച്ചയായ ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള കംപ്യൂട്ടറുകളില്‍ ഹാക്കിംഗ്‌ പോലെയുള്ള പ്രശ്‌നങ്ങള്‍ അതിനുപുറമെയാണ്‌. അങ്ങനെ വരുമ്പോള്‍ സ്വകാര്യമായ രേഖകള്‍ ഹോം ക്‌ംപ്യൂട്ടറുകളില്‍ സുരക്ഷിതമല്ലാതെ വരുന്നു.

എന്നാല്‍, പ്രഫഷണല്‍ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന ക്ലൗഡ്‌ സ്റ്റോറേജ്‌ സൗകര്യങ്ങള്‍ ഇന്ന്‌ സൗജന്യമായി ഉപയോഗിക്കാന്‍ നമുക്ക്‌ അവസരമുണ്ട്‌. നമ്മുടെ കംപ്യൂട്ടറില്‍ എന്നപോലെ നമുക്കു മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സുരക്ഷിതമായി ഇവ സൂക്ഷിച്ചുവയ്‌ക്കാം. ഉപയോഗത്തിന്‌ എളുപ്പത്തിനായി ഡയറക്ടറികളായി തരംതിരിക്കാം.

പല ഇന്റര്‍നെറ്റ്‌ ദാതാക്കളും ഇപ്പോള്‍ ക്ലൗഡ്‌ കംപ്യൂട്ടര്‍ സ്റ്റോറേജ്‌ സൗകര്യം പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കോര്‍പ്പറേറ്റ്‌ കമ്പനികളും ഈ സൗകര്യം പണം നല്‌കി ഉപയോഗിക്കുന്നു. ഒരു ബാങ്കിന്റെ ലോക്കര്‍ എന്ന പോലെ ഇത്‌ സുരക്ഷിമായും വ്യക്തിപരമായും ഉപയോഗിക്കാം. നമുക്കു മാത്രം അറിയാവുന്ന പാസ്‌വേഡ്‌ ഉപയോഗിച്ച്‌ ഈ ഫയലുകളില്‍ കൂട്ടിച്ചേര്‍ക്കുകയും മാറ്റം വരുത്തുകയോ ചെയ്യാം.

ഏറ്റവും പ്രചാരത്തിലുള്ള ജിമെയില്‍ വലിയ ഫയലുകള്‍ സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനുമായി ഗൂഗിള്‍ ഡ്രൈവ്‌ എന്ന സംവിധാനം രണ്ടുവര്‍ഷത്തിലധികമായി ലഭ്യമാക്കുന്നുണ്ട്‌. ജിമെയില്‍ അക്കൗണ്ട്‌ ഉള്ള ആര്‍ക്കും ഡ്രൈവ്‌ ഉപയോഗിക്കാം. ഇപ്പോള്‍ മൊബൈലില്‍നിന്നും പോലും ഡ്രൈവ്‌ അക്‌സസ്‌ ചെയ്യാം. മറ്റാള്‍ക്കാരുമായി ഇതില്‍നിന്നും ഡ്രൈവുകളും ഫയലുകളും ഷെയര്‍ ചെയ്യാം.

ഇപ്പോള്‍ കോപ്പിഡോട്ട്‌ കോം (
https://copy.com/?r=cpGySa) എന്ന വെബ്‌സൈറ്റ്‌ സൗജന്യമായി 20 ജിബി വരെയുള്ള സ്ഥലസൗകര്യം കംപ്യൂട്ടര്‍ ഡേറ്റകള്‍ സൂക്ഷിക്കുന്നതിനായി സൗജന്യമായി നല്‌കുന്നുണ്ട്‌. ഒരു അക്കൗണ്ട്‌ തുടങ്ങിയാല്‍ ഈ സൗകര്യം ഉപയോഗിക്കാം.

ഇതിനുശേഷം കോപ്പി ഡോട്ട്‌ കോം ആപ്ലിക്കേഷന്‍ കംപ്യൂട്ടറില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണം. വിന്‍ഡോസില്‍ ഏതാണ്ട്‌ 46.2 എംബി സ്‌പേയ്‌സ്‌ ആണ്‌ ഈ ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുക. വളരെയെളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

അക്കൗണ്ട്‌ തുടങ്ങാനായി നല്‌കിയ ഇമെയില്‍ വേരിഫൈ ചെയ്യുന്നതോടെ അക്കൗണ്ട്‌ പ്രവര്‍ത്തന ക്ഷമമാകും. 15 ജിബി തുടക്കത്തിലും തുടര്‍ന്ന്‌ റഫറല്‍ വഴി ഓരോ യൂസര്‍ക്കും 5 ജിബി വരെയും സ്‌റ്റോറേജ്‌ സൗകര്യം സൗജന്യമായി സ്വന്തമാക്കാം. 



പിസിയിലോ ആന്‍ഡ്രോയ്‌ഡ്‌, ആപ്പിള്‍, ബ്ലാക്ക്‌ബെറി, ടാബ്‌ലറ്റുകള്‍ എന്നിങ്ങനെ ഏത്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിക്കുന്ന ഡിവൈസുകളിലും ഫയലുകള്‍ തുറക്കാന്‍ കഴിയുന്ന സിങ്കിംഗ്‌ സൗകര്യമാണ്‌ കോപ്പിഡോട്ട്‌കോമിന്റെ ഒരു പ്രത്യേകത. അപ്‌ ലോഡ്‌ ചെയ്യേണ്ട ഫയലുകള്‍ ഏതു ഫോള്‍ഡറിലാണ്‌ എന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ ബാക്കികാര്യം കോപ്പിഡോട്ട്‌കോം നോക്കിക്കോളും. സിങ്കിംഗ്‌ പിന്നാമ്പുറത്തു നടക്കുണ്ടാകും. മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും എളുപ്പമാണ്‌. ബാക്ക്‌അപ്‌ എന്ന രീതിയിലും ഈ സംവിധാനം ഉപയോഗിക്കാം. 



കോപ്പിഡോട്ട്‌കോമില്‍ സേവ്‌ ചെയ്‌ത ഫയലുകള്‍ ഒരു കംപ്യൂട്ടറിലെ വിവിധ ഫോള്‍ഡറുകളില്‍നിന്ന്‌ എന്നപോലെ തിരിച്ചെടുക്കാം. പിഡിഎഫ്‌ രൂപത്തിലുള്ള ക്വിക്ക്‌സ്റ്റാര്‍ട്ട്‌ ഗൈഡില്‍നിന്ന്‌ കൂടുതല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാം. 

കോപ്പി ഡോട്ട് കോമില്‍ അക്കൗണ്ട്‌ തുടങ്ങുവാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.https://copy.com/?r=cpGySa

കംപ്യൂട്ടര്‍ സംബന്ധമായി നിങ്ങള്‍ അറിയേണ്ട കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എഴുതുക: globalmalayalam@gmail.com