Breaking News

Trending right now:
Description
 
Oct 18, 2012

കേരളത്തില്‍ കൗമാരക്കാരില്‍ മദ്യപാനം കൂടുന്നു. 12-ാം വയസിലെ കുട്ടികള്‍ മദ്യം കഴിച്ചു തുടങ്ങുന്നു

image കേരളം മദ്യപാനികളുടെ നാടായി മാറുന്നതായി കേരള ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ റിപ്പോര്‍ട്ട്‌. കേരളത്തില്‍ കൗമാരക്കാരില്‍ മദ്യാസക്തി കൂടി വരുന്നതായും ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പഠനങ്ങളില്‍ കണ്ടെത്തി. കുട്ടികള്‍ പന്ത്രണ്ടു വയസ്സു മുതല്‍ മദ്യം കഴിച്ചു തുടങ്ങുന്ന ഞെട്ടിക്കുന്ന വിവരവും പഠനത്തില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്‌. രാജ്യത്തെ മദ്യവില്‍പ്പനയുടെ പതിനാറു ശതമാനവും കേരളത്തിലാണെന്നും പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.യുവാക്കളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്‌. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണന്നും പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു