Breaking News

Trending right now:
Description
 
Oct 18, 2012

നീ പൊലിഞ്ഞാലും പ്രകാശനാളമായി ജ്വലിക്കുന്നു ഞങ്ങളില്‍

image നീ പൊലിഞ്ഞാലും പ്രകാശനാളമായി ജ്വലിക്കുന്നു ഞങ്ങളില്‍ തൃശൂര്‍: തന്റെ ധീര രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യന്‍ ഹോസ്‌പിറ്റലുകളില്‍ പണിയെടുക്കുന്ന നേഴ്‌സുമാരുടെ ദയനീയ ചിത്രം സമൂഹത്തിന്‌ മുമ്പില്‍ വരച്ചു കാട്ടിയ ബീന ബേബിയെ ഇന്ന്‌ നേഴ്‌സുമാര്‍ സ്‌മരിച്ചു. തൃശൂരിലെ മദര്‍ ഹോസ്‌പിറ്റലിന്‌ മുന്നില്‍ കത്തിച്ച മെഴുകുതിരികളുമായാണ്‌ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിനെതിരെ സമരംചെയ്യുന്ന നേഴ്‌സുമാര്‍ ബീന ബേബിയുടെ സ്‌മരണ പുതിക്കിയത്‌.

കഴിഞ്ഞ ഒക്ടോബര്‍ 18-നാണ്‌ ബോംബെയിലെ ഏഷ്യ പസഫിക്ക്‌ ആശുപത്രിയില്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിന്റെ പീഡനം സഹിക്കാനാവാതെ ബീന ബേബി ജീവനൊടുക്കിയത്‌. ഇതിനെ തുടര്‍ന്ന്‌ നേഴ്‌സുമാര്‍ സംഘടിച്ച്‌ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി. കടുത്ത ചൂഷണം നേരിടുന്ന കേരളത്തിലെ ഹോസ്‌പിറ്റല്‍ മേഖലയില്‍ ഒരു സ്വതന്ത്ര നേഴ്‌സിംങ്‌ സംഘടന ഉണ്ടാകുവാനും ഇത്‌ കാരണമായി. യുണൈറ്റഡ്‌ നേഴ്‌സസ്‌ അസോസിയേഷന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ മദര്‍ ഹോസ്‌പിറ്റലിലെ നേഴ്‌സുമാര്‍ കഴിഞ്ഞ ഒരു മാസമായി സമരത്തിലാണ്‌. സമരത്തെ അടിച്ചമര്‍ത്തുവാന്‍ മാനേജ്‌മെന്റ്‌ നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്കു നേരെ നേഴ്‌സുമാര്‍ സംഘടിച്ചു നില്‌ക്കുകയാണ്‌. ബീന ബേബി മരിച്ചപ്പോള്‍ സട കുടഞ്ഞെണീറ്റ ഭരണാധികാരികള്‍ ഇന്ന്‌ നിശബ്ദത പുലര്‍ത്തുന്നുവെന്നതാണ്‌ വസ്‌തുത. കോതമംഗലത്ത്‌ മൂന്ന്‌ നേഴ്‌സുമാരുടെ ജീവിതം മരണത്തിനും ജീവിതത്തിനും ഇടയ്‌ക്കുള്ള നൂല്‍പാലത്തിലൂടെ കടന്നുപോയിട്ടും സര്‍ക്കാര്‍ നിസംഗത പാലിക്കുകയായിരുന്നു. പതിനായിരക്കണക്കിന്‌ നേഴ്‌സുമാര്‍ പണിയെടുക്കുന്ന ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണുവാന്‍ ഈ ദിനം സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കട്ടെ.

പതിനായിരങ്ങളുടെ മനസില്‍ ഇന്നും ബീന ബേബി നെരിപ്പോടായി ജ്വലിക്കുന്നു

http://www.globalmalayalam.com/news.php?nid=641#.UIAcw8XMjeM