Breaking News

Trending right now:
Description
 
Oct 05, 2013

മില്ലേനിയം ട്രോഫി ഫിലാഡല്‍ഫിയ എന്‍ഇസിസി വിജയികള്‍

മാത്യു മൂലേച്ചേരില്‍
image
ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ പ്രധാന സേ്‌പാണ്‍സര്‍ഷിപ്പില്‍ മില്ലേണിയം ആര്‍ട്‌സ്‌ ആന്‍ഡ്‌ സേ്‌പാര്‍ട്‌സ്‌ ക്ലബ്ബ്‌ സെപ്‌റ്റംബര്‍ 4 നു നടത്തിയ ട്വന്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ എന്‍ഇസിസി വിജയികളായി.
ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തിയാണ്‌ ഫിലാഡല്‍ഫിയ എന്‍ഇസിസി വിജയികളായത്‌.
അഞ്ചുവര്‍ഷം മുമ്പ്‌ നിലവില്‍ വന്ന മില്ലേണിയം ആര്‍ട്‌സ്‌ ആന്‍ഡ്‌ സേ്‌പാര്‍ട്‌സ്‌ ക്ലബ്‌ കേരളത്തില്‍ നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയാണ്‌. കൂടാതെ അവര്‍ രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.
ഫൊക്കാനയ്‌ക്കുവേണ്ടി ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ലീല മാരേട്ട്‌, ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്‌തു.