Breaking News

Trending right now:
Description
 
Oct 05, 2013

വി.അല്ഫോന്സാമ്മയുടെ തിരുനാളും വിശ്വസോല്സവും

boban sebastian
image വോക്കിംഗ് കേരള ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോന്സയുടെ തിരുനാളും പ്രാർത്ഥന ഗ്രുപ്പിന്റെ വാര്ഷികവും സംയുക്തമായി 2013 നവംബർ മാസം 3 ഞായറാഴ്ച ഷീർവാട്ടർ ബിഷപ്പ് ഡേവിഡ്‌ ബ്രൌണ്‍ സ്കൂളിൽ വച്ച് ആഘോഷിക്കുന്നു. 10 .30 നു ആഘോഷമായ വി. കുർബാനയും തുടർന്ന് ഭക്തിനിര്ഭരമായ പ്രദിക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.ഉച്ചയ്ക്ക്. സ്നേഹവിരുന്നിനു ശേഷം 2 മണി മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. എല്ലാ തിരുകര്മ്മങ്ങളിലും ആഘോഷ പരിപാടികളിലും പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.കുടുതൽ വിവരങ്ങള്ക്ക്.മാർട്ടിൻ-07883078967
വിശ്വസോല്സവം- 2013
വിശ്വസോല്സവത്തോടനുബന്ധിച്ചു നടത്തുന്ന വിവിധ കലാ മൽസരങ്ങൾ ഒക്ടോബർ മാസം 20 നു 1 മണി മുതൽ 5 മണി വരെ വൂദ്ഹാം ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. കുടുതൽ വിവരങ്ങള്ക്ക് സിബു-07527907933, സിബി- 07875707504 .എല്ലാ വര്ഷവും നടത്തിവരുന്ന ജപമാല മാസ ആചരണം ഒക്ടോബർ 1 മുതൽ 3 1 വരെ വോക്കിങ്ങിലെ വിവിധ ഭവനങ്ങളിലായി നടന്നു വരുന്നു. കൂടുതല്‍ വിവരങ്ങള്ക്ക് ബീന-07859888530