ബുധനാഴ്ച
കോട്ടയത്തു നിന്ന് ട്രെയിന്‍ മറഞ്ഞിട്ട് മണിക്കൂറുകല്‍ പിന്നിട്ടിട്ടും പ്രീതയുടെ
മനസ് കോട്ടയത്തായിരന്നു.അച്ഛനെയും അമ്മയെയും പിരിഞ്ഞ് ജോലിക്കായി നാടുവിട്ടതിന്റെ
വേദന.പാലക്കാടന്‍ചുരം കടന്നെത്തുന്ന കാറ്റില്‍ പ്രീത മറ്റൊരു സ്വപനത്തിന്റെ
ചിറകേറും മുമ്പാണ് ആ ആരുടെയോ ക്രൂര വിനോദം അവളുടെ സ്വപനങ്ങളുടെ
ചില്ലുകൊട്ടാരത്തില്‍ വന്നു പതിച്ചത്. അതോടെ തകര്‍ന്നത്
ചെത്തു തൊഴിലാളി
കുടുംബത്തിന്റെ സുവര്‍ണ പ്രതീക്ഷകള്‍ മാത്രമല്ല, പ്രീത എന്ന സാധാരണ സ്ത്രീയുടെ
ജീവിക്കാനുള്ള അവകാശമാണ് ഈ വിനോദ ക്രൂരതയില്‍ നഷ്ടമായത്.
ട്രെയിനു നേരെ ആരോ
എറിഞ്ഞ കല്ലില്‍ പ്രീത എന്ന ഇരുപത്തിമൂന്നുകാരി നേഴ്സിന് നഷ്ടമായത് ഇടതു
കണ്ണിന്റെ കാഴ്ച.
തിരുവനന്തപുരം- ഹൈദരബാദ് ശബരി എക്സ്പ്രസില്‍ യാത്ര
ചെയ്യുകയായിരുന്ന പ്രീതിയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാഴ്ച നഷ്ടമായത്.
പാലക്കാട് മങ്കരയ്ക്കും പറളി സ്റ്റേഷനു ഇടയിലാണ് കല്ലേറുണ്ടായത്. ജനലിനരികില്‍
പുറം കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു പ്രീതിയുടെ കണ്ണില്‍ പെട്ടെന്നാണ് കല്ലു
വന്ന് തറച്ചത്.
ബുധനാഴ്ച രാത്രിയില്‍ ഡോക്ടര്‍മാരുടെ സംഘം ശാസ്ത്രക്രീയ
നടത്തിയെങ്കിലും കാഴ്ച വീണ്ടുകിട്ടുവാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍
അറിയിച്ചു. കണ്ണിന്റെ വിട്രിയസ് ഹ്യൂമര്‍,ലെന്‍സ്, ഞരമ്പുകള്‍ തുടങ്ങിയവയ്ക്ക്
സംഭവിച്ച തകരാര്‍ പൂര്‍ണമായി ഭേദമാക്കുവാന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍
പറഞ്ഞു.
ശാസ്ത്രക്രീയ നടത്തിയത് കണ്ണിന്റെ വൈരൂപ്യം ഒരു പരിധിവരെ
ഒഴിവാക്കുവാന്‍ വേണ്ടി മാത്രമാണെന്ന് ഡോക്ടര്‍മാര്‍
അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന
പ്രീതയ്ക്ക് റെയില്‍വേ ജോലി നല്‍കണമെന്ന് യു.എന്‍.എ അവശ്യപ്പെട്ടു.