Breaking News

Trending right now:
Description
 
Oct 03, 2013

ബെന്റ്‌ലി കമ്പനി 3.10 കോടി രൂപയുടെ കാര്‍ ഇന്ത്യയിലെത്തിച്ചു

image ബ്രിട്ടീഷ്‌ ആഡംബര കാര്‍നിര്‍മാണ കമ്പനിയായ ബെന്റ്‌ലി അവരുടെ ഏറ്റവും പുതിയ ഫ്‌ളയിംഗ്‌ സ്‌പര്‍ കാര്‍ ഇന്ത്യന്‍ വിപണിയിലിറക്കി. 3.10 കോടി രൂപയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 6.0 ലിറ്റര്‍ ഇരട്ട ടര്‍ബോ ചാര്‍ജഡ്‌ ഡബ്ല്യു 12 ലെഡ്‌ രഹിത പെട്രോള്‍ എന്‍ജിനാണ്‌ ഫ്‌ളയിംഗ്‌ സ്‌പറിനുള്ളത്‌. 8 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍. 616 ബോയ്‌ലര്‍ കുതിരശക്‌തിയുള്ള എന്‍ജിന്‍ മിനിറ്റില്‍ 6000 കറക്കവും 800 ന്യൂട്ടണ്‍ മീറ്റര്‍ തള്ളല്‍ ശക്‌തിയും പകരുന്നു. 1700 ആര്‍പിഎമ്മിലാണ്‌ 800 ന്യൂട്ടണ്‍ മീറ്റര്‍ തള്ളല്‍ ശക്‌തി നല്‍കുന്നത്‌. 4.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാനാകും. 320 കിലോമീറ്ററാണ്‌ കൂടിയ വേഗം. ഒരു ലിറ്ററിന്‌ 6.8 കിലോമീറ്ററാണ്‌ മൈലേജ്‌ അവകാശപ്പെടുന്നത്‌. മുന്‍ ബെന്റ്‌ലിയേക്കാള്‍ വളരെ ഷാര്‍പ്‌ ബോഡിയാണ്‌. ഭാരം അല്‍പ്പം കുറച്ചു. എല്‍ ഇ ഡിയോടു കൂടിയ ഇരട്ട സെനന്‍ ഹെഡ്‌ലാമ്പുകള്‍. പിന്നിലും പൂര്‍ണമായി എല്‍ ഇഡി ലാമ്പുകള്‍. വൈപ്പര്‍, വിന്‍ഡ്‌ സ്‌ക്രീന്‍ എന്നിവ സെന്‍സറോടു കൂടിയതാണ്‌. ഇലക്‌ട്രോണിക്‌ ടയര്‍ പ്രഷര്‍ മോണിട്ടര്‍, 8 ഇഞ്ച്‌ ഹൈ റസലൂഷന്‍ ടച്ച്‌ സ്‌ക്രീന്‍ തുടങ്ങിയവയുണ്ട്‌.