Breaking News

Trending right now:
Description
 
Oct 03, 2013

സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ക്ക്‌ സീല്‍ നിര്‍ബന്ധമാക്കുമോ? കോടതിയില്‍ വാദം ഇന്ന്‌

image ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, ശുചിത്വപാലന ഉത്‌പന്നങ്ങള്‍, ത്വക്ക്‌, തലമുടി എന്നിവയ്‌ക്കായുള്ള ക്രീമുകള്‍, ലോഷനുകള്‍ തുടങ്ങിയവ വില്‍പ്പനയ്‌ക്കു മുമ്പു സീല്‍ ചെയ്യിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ മുംബൈ ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി. ഇപ്പോള്‍ ഇത്തരം ഉത്‌പന്നങ്ങള്‍ സീല്‍ ചെയ്യാതെയാണ്‌ വില്‍ക്കുന്നത്‌. ഇത്‌ വിഷമയ വസ്‌തുക്കളും മായവും ചേര്‍ക്കുന്നതിനു ഇടയാക്കുന്നുണ്ട്‌. മുംബൈയിലെ അഭിഭാഷകയായ ഗീതാഞ്‌ജലി ദത്തയാണ്‌ ഹര്‍ജി നല്‍കിയത്‌. ഇതു സംബന്ധിച്ച്‌ വന്‍കിട കമ്പനികള്‍ക്കു കത്തെഴുതിയപ്പോള്‍ ഇന്ത്യയില്‍ അതിനുള്ള നിബന്ധന ഇല്ലെന്നാണ്‌ അറിയിച്ചതെന്നു ഗീതാഞ്‌ജലി പറഞ്ഞു. ഹര്‍ജി ഇന്ന്‌ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഇന്നു വാദത്തിനെടുക്കും. ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍, പ്രോക്‌ടര്‍ ആന്‍ഡ്‌ ഗാംബിള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോള്‍ഗേറ്റ്‌ പാമൊലിവ്‌ തുടങ്ങിയ കമ്പനികളാണ്‌ എതിര്‍കക്ഷികള്‍.