Breaking News

Trending right now:
Description
 
Oct 02, 2013

തെന്മല ഇക്കോ ടൂറിസം അന്തര്‍ ദേശീയ നിലവാരത്തില്‍ വിപുലീകരിക്കുന്നു

image
തെന്മല: തെന്മല ഇക്കോ ടൂറിസം പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തീരുമാനം. പുതിയ പദ്ധതികളുടെ ഉദ്‌ഘാടനത്തിനും ശിലാസ്ഥാപന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ തെന്മലയില്‍ എത്തും. ഏഷ്യയിലെ ഏറ്റവും വലിയ ഇക്കോ ടൂറിസം പ്രോജക്‌ടായ തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിക്കുകയാണ്‌ ലക്ഷ്യം.




പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍ത്തി വച്ചിരിക്കുന്ന ബോട്ടിംഗ്‌ പുനരാരംഭിക്കുന്നതിന്‌ പുതിയ ബോട്ട്‌, കാനോപി ട്രെയിന്‍ സര്‍വ്വീസ്‌, നാച്വറല്‍ പ്ലേപൂള്‍, ഡോര്‍മെട്രി, ന്യു അഡ്വഞ്ചര്‍ ആക്‌ടിവിറ്റീസ്‌ എന്നിവയ്‌ക്കും തീരുമാനമായി. ടൂറിസ്റ്റുകളുടെ താമസത്തിനായി ഇരുപത്‌ പേര്‍ക്ക്‌ താമസിക്കുവാന്‍ കഴിയുന്ന ജംഗില്‍ ടെന്‍ഡെഡ്‌ ക്യാമ്പുകള്‍ പണിയും.




യുദ്ധകാലാടിസ്ഥാനത്തില്‍ തെന്മല - പാലരുവി- റോസ്‌മല പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ട്രക്കിംഗ്‌ പാത്ത്‌ പുനര്‍നിര്‍മിച്ച്‌ ട്രക്കിംഗ്‌ ആരംഭിക്കുവാനും നക്ഷത്ര വനം നവീകരിക്കുവാനും ലക്ഷ്വറി റൂമുകള്‍ പണിയുന്നതിനും തീരുമാനമായി. പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന ടൂറിസ്റ്റുകളെ ഇക്കോ ടൂറിസം പ്രോജക്‌ടില്‍ എത്തിക്കുന്നതിന്‌ പാലരുവിയില്‍ ഇക്കോ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കും.