Breaking News

Trending right now:
Description
 
Oct 18, 2012

ഇന്‍ഡോ ഓസ്‌ട്രിയന്‍ ഷട്ടില്‍ ടൂര്‍ണമെന്റ്‌ വിയന്നയില്‍

image വിയന്ന: വിയന്നയിലുള്ള ഇന്ത്യന്‍ കുട്ടികള്‍ക്ക്‌ വേണ്ടി 1998ല്‍ സ്ഥാപിതമായതാണ്‌ ഇന്‍ഡോ ഓസ്‌ട്രിയന്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു വിയന്നയില്‍ രാജ്യാന്തര ഷട്ടില്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു. നവംബര്‍ 24-ാം തിയതിയാണ്‌ ടൂര്‍ണമെന്റ്‌. യുറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മലയാളി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഗെവേര്‍ബെസ്‌ട്രാസേ 34 ലുള്ള സ്‌പോര്‍ട്ട്‌ ക്യുയിനിക്കില്‍ ഉച്ചക്ക്‌1 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ നവംബര്‍ പതിനേഴാം തിയതിയ്‌ക്ക്‌ മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഷെല്ലി 069917 208840 പാപ്പച്ചന്‍ 069918 115230 അഗസ്റ്റിന്‍ 069919 220157 സജി 069919 082976