Breaking News

Trending right now:
Description
 
Oct 01, 2013

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടോറിയയുടെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനു തുടക്കമായി

image
മെല്‍ബണ്‍: ഓസ്‌ട്രേലിയ വിക്‌ടോറിയ മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ `മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടോറിയ' സംഘടിപ്പിക്കുന്ന ട്വന്‍റ്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 27 വരെ മെല്‍ബണിലെ വിവിധ ഗ്രൗണ്ടുകളില്‍ നടത്തപ്പെടുന്നു.

മെല്‍ബണിലും സമീപ പ്രദേശങ്ങളിലുമുള്ള പന്ത്രണ്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നു. ഫൈനലില്‍ ജയിക്കുന്ന ടീമിനൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമിനും വിവിധ തരത്തിലുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്‌.

ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം സെപ്‌റ്റംബര്‍ 29 ന്‌ രാവിലെ ഒമ്പതിന്‌ ഡാന്‍ടനോന്‍ഗ്‌ പോലീസ്‌ പാഡോക്ക്‌ റിസര്‍വ്‌ ഗ്രൗണ്ടില്‍ ആരംഭിച്ചു. ആദ്യ മത്സരത്തില്‍ വെസ്‌റ്റേണ്‍ ടൈഗെര്‍സ്‌ ഡാന്‍ടെനോന്‍ഗ്‌ റോയല്‍സിനെ തോല്‍പ്പിച്ച്‌ വിജയികളായി. വെസ്‌റ്റേണ്‍ ടൈഗെര്‍സിനു വേണ്ടി നാല്‌ ഓവറില്‍ 14 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ ചാരുവാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ഉച്ചയ്‌ക്കുശേഷം നടന്ന മത്സരത്തില്‍ ഹണ്‍ഡിംഗ്‌ ദൈല്‍ ടീം മെന്‍ബണ്‍ ടസ്‌കേഴ്‌സിനോട്‌ പരാജയപ്പെട്ടു. പുറത്താകാതെ 51 പന്തില്‍ 64 റണ്‍സ്‌ നേടിയ മെല്‍ബണ്‍ ടസ്‌കേഴ്‌സിന്റെ വിനു വല്‍സലകുമാര്‍ ആണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.


ടൂര്‍ണമെന്റ്‌ ഭംഗിയായി നടത്തുന്നതിന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്‌ടോറിയ ഭാരവാഹികളായ സ്‌പോര്‍ട്‌സ്‌ കമ്മിറ്റി സെക്രട്ടറി സന്തോഷ്‌ തോമസ്‌, ജിനോ മാത്യു, മദനന്‍ ചെല്ലപ്പന്‍, വിനോദ്‌ ജോസ്‌, ജോഷി, ഗോപകുമാര്‍, പ്രസിഡന്റ്‌്‌ ഹന്ന മാത്യൂസ്‌, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ വാതപ്പിള്ളി, അഫ്‌സല്‍, ആല്‌മിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.