Breaking News

Trending right now:
Description
 
Oct 01, 2013

ഗായിക പി. മാധുരിക്ക്‌ സ്വരലയ അവാര്‍ഡ്‌

image കെപിഎസി സുലോചനയുടെ പേരില്‍ സ്വരലയ ഏര്‍പ്പെടുത്തിയ സ്വരലയ- കെപിഎസി സുലോചന അവാര്‍ഡിന്‌ പിന്നണി ഗായിക പി. മാധുരി അര്‍ഹയായി. 25,000 രൂപയും പ്രശസ്‌തിപത്രവും ശില്‌പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മുന്‍മന്ത്രി എം.എ. ബേബി ചെയര്‍മാനും ഡോ.കെ. ഓമനക്കുട്ടി, ലെനിന്‍ രാജേന്ദ്രന്‍, പ്രഭാവര്‍മ, രവിമേനോന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌. നവംബറില്‍ മാവേലിക്കരയില്‍ നടക്കുന്ന സംഗീതസായാഹ്നത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കുമെന്നു എം.എ. ബേബി അറിയിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി അയ്യായിരത്തില്‍പ്പരം ഗാനങ്ങള്‍ക്ക്‌ മാധുരി ശബ്ദം നല്‍കിയിട്ടുണ്ട്‌. ഈണം ഇന്റര്‍നാഷനലിന്റെ സ്വരലയ-ഈണം സുവര്‍ണപ്രതിഭാ പുരസ്‌കാരത്തിന്‌ ഗായകന്‍ എ.കെ. സുകുമാരന്‍ അര്‍ഹനായി. ഒക്ടോബര്‍ രണ്ടിന്‌ രാവിലെ 9.30ന്‌ മസ്‌കറ്റ്‌ ഹോട്ടലില്‍ യേശുദാസ്‌ പുരസ്‌കാരം സമര്‍പ്പിക്കും. 50,000 രൂപയും പ്രശസ്‌തിപത്രവുമാണ്‌ പുരസ്‌കാരം.