Breaking News

Trending right now:
Description
 
Sep 30, 2013

മാപ്പ് ഓണാഘോഷം: ആവേശം അലതല്ലി

കെ. പി. ഷിബു
image പെർത്ത് : മലയാളി അസോസിയെഷൻ ഓഫ് പെർത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരുപാടികളിൽ ആവേശം അലതല്ലി. സെപ്റ്റംബർ 15 ഞായറാഴ്ച കെല്മ്സ്കോട്ട് കമ്യുനിട്ടി ഹാളിൽ രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണി വരെ നീണ്ടുനിന്ന ആഘോഷങ്ങളിൽ കസേരകളി മുതൽ വടംവലി വരെയുള്ള ഒട്ടനവധി കായിക മത്സരങ്ങൾ അരങ്ങേറി.


പെർത്തിലെ  മലയാളികള്ക്ക് ആദ്യമായി അടപ്രഥമൻ കുട്ടി വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ണുവാൻ അറുനൂറിലേറെപ്പേർ ഒത്തുചേർന്നു. തുടർന്ന് നടന്ന കലാപരുപാടികളിൽ  അൻപതോളം കലാകാരന്മാരും കലാകാരികളും തങ്ങളുടെ നടന വൈഭവം സദസ്സിനു സമ്മാനിച്ചു. 






വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ എത്തിയ വള്ളം കളി ആവേശപൂർവ്വം സദസ്സ് ഏറ്റെടുത്തു . 
കഴിഞ്ഞ ഒരു മാസത്തിലേറെയായി വിവിധ മേഖലയിൽ നടന്നു വന്ന യുവാക്കളുടെ വിവിധ ഇനം കായിക മൽസരങ്ങളിൽ വിജയിച്ചവർക്ക് ട്രോഫിയും ക്യാഷ് അവാർഡും  പൊതു സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിധികൾ സമ്മാനിച്ചു.



ഇന്ത്യൻ എംബസ്സി ജനറൽ എം.സുബ്ബ റായി ഡു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.എം.എൽ .എ . മാരായ ബില്ല ജോണ്‍സൻ ,ടോണി ബുട്ടി ,ഫാദർ തോമസ്‌ എന്നിവർ വിശിഷ്ടാതിധികലായിരുന്നു. പ്രസിഡന്റ്‌ തോമസ്‌ മാത്യു, സെക്രട്ടറി സുനീഷ് അബ്ദുൽ സലാം, രക്ഷാധികാരി സുഭാഷ് മാങ്ങാട്ട് , ടി .ആർ . ബിജു, ബിനോയ്‌ പോൾ ,ആന്റണി പൌലോസ് , ജെയിംസ്‌ ജോസഫ്‌, ജോസഫ്‌ കടപ്പുരാൻ ,നിക്സണ്‍ ,ജസ്റ്റിൻ പള്ളിയാൻ, ബിനോയ്‌ മാഡിംഗ്റ്റൻ, കെ. പി. ഷിബു, അപർണ്ണ സുഭാഷ് , മരിയ അൽബെർറ്റ് ഐ . ബി.ജയദേവ് , എന്നിവര് ആഘോഷങ്ങൾക്ക് നേതൃത്വം നല്കി.