Breaking News

Trending right now:
Description
 
Sep 30, 2013

ഡോ.യുഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത സിഡ്നി സെന്റ്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശനം നടത്തി.

സുജീവ് വര്‍ഗീസ്‌
image

സിഡ്നി : മലങ്കര ഓര്‍ത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത സിഡ്നി സെന്റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സന്ദര്‍ശനം നടത്തി. സെപ്റ്റംബര്‍ 28  ന . തോമസ്‌  വര്‍ഗീസും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പള്ളിയിലെത്തിയ തിരുമേനി സന്ധ്യാനമസ്കാരത്തിനു നേതൃത്വം നല്‍കുകയും  തുടര്‍ന്ന് നടന്ന യുവജന പ്രസ്ഥാനത്തിന്റ്റെയും M.G.O.C.S.M -ന്‍റെയും സംയുക്ത മീറ്റിംഗില്‍ സംബന്ധിക്കുകയും പ്രസ്ഥാനത്തിനു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
 
സെപ്റ്റംബര്‍ 29 ന  . മൂന്നിന്‍മേല്‍ കുര്‍ബാനക്ക് അഭി. മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. ഓക്ലലണ്ട് ഓര്‍ത്തഡോക്സ് പള്ളി വികാരി  ഫാ.  ബിജു മാത്യുവും എപ്പിങ്ങ് ഓര്‍ത്തഡോക്സ് പള്ളി വികാരി  ഫാ. ബെന്നി ഡേവിഡും സഹകാര്‍മികത്വം വഹിച്ചു. കുര്‍‍ബാനക്ക് ശേഷം ഇടവകയുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഭാവി പരിപടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഇടവകയില്‍ രണ്ടു ദിവസമായി നടന്നു വന്ന O.V.B.S. ന്‍റെ സമാപനത്തിലും  അഭി. മെത്രാപ്പോലീത്ത സംബന്ധിച്ചു. സ്നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.
 
 
വരും ദിവസങ്ങളില്‍  ഇടവകയുടെ  നേതൃത്വത്തില്‍ കാൻ‍ബെറ,വുള്ളൻഗൊങ്ങ് വാഗവാഗ,ഓറഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നു വരുന്ന വിവിധ കോണ്‍ഗ്രിഗേഷനുകള്‍ അഭി. മെത്രാപ്പോലീത്ത സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. 


: