Breaking News

Trending right now:
Description
 
Sep 30, 2013

മെല്‍ബണില്‍ മൈത്രിയുടെ ഓണാഘോഷം

Dr. Shaju Mani Kuthanapillil
image മെല്‍ബണില്‍ മൈത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്‌ ക്ലേട്ടനില്‍നിന്നുള്ള പാര്‍ലമെന്റ്‌ അംഗം ഹൊങ്‌ ലിം മുഖ്യാതിഥിയായി. മൊനാഷ്‌, ക്ലേറ്റന്‍, ക്ലാരിണ്ട, നോബിള്‍ പാര്‍ക്ക്‌ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌ മൈത്രിയിലെ സജീവാംഗങ്ങള്‍.

കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന്‌ തിരി കൊളുത്തിയതോടെ ഔദ്യോഗികമായി തുടക്കമിട്ട ആഘോഷത്തിന്‌ മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ മിഴിവേകി. തിരുവാതിര, മറ്റു നൃത്ത രൂപങ്ങള്‍, പരിചമുട്ടുകളി, സജിമുണ്ടയ്‌ക്കലും സംഘവും അവതരിപ്പിച്ച ഹാസ്യ, നൃത്തനാടകം എന്നിവ ഏറെ ശ്രദ്ധേയമായി. ഡാന്‍സ്‌, ഗിറ്റാര്‍ ക്ലാസുകളിലെ കുട്ടികളുടെ അരങ്ങേറ്റവും നടന്നു. 



ഓണാഘോഷത്തോട്‌ അനുബന്ധിച്ച്‌ ബാഡ്‌മിന്റണ്‍, ചെസ്‌, ചീട്ടുകളി, വടംവലി, പൂക്കളമത്സരം എന്നിവയിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‌കി. സീനിയര്‍ മലയാളിയും സംഘടനാ നേതാവുമായ ലര്‍ഹിറ്റ്‌ ഡേവിഡിനേയും പത്‌നി ഫ്രീഡ ഡേവിഡിനേയും ചടങ്ങില്‍ ആദരിച്ചു. 



പ്രസിഡന്റ്‌ ജൈസണ്‍ ഫ്രാന്‍സിസ്‌, വൈസ്‌ പ്രസിഡന്റ്‌ ജോസഫ്‌ തോമസ്‌, സെക്രട്ടറി ഡോ. ഷാജു മാണി കുത്തനാപ്പിള്ളില്‍, ജെറോമി ജോസഫ്‌, ബെന്നി ജോസഫ്‌, ബിജു തോമസ്‌, ജൂഡ്‌ ഏബ്രഹാം, സന്തോഷ്‌ തോമസ്‌, പ്രതീഷ്‌ മാര്‍ട്ടിന്‍, ജെറി ജോണ്‍, മദനന്‍ ചെല്ലപ്പന്‍, സിറില്‍ ക്ലീറ്റസ്‌, ആന്റണി പടയാട്ടില്‍, സെബി ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കി.