Breaking News

Trending right now:
Description
 
Sep 29, 2013

ബസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം

Sunil Thankachan, PRO, Basildon Malayalee Association
image ബസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ജയിംസ്‌ ഹോണ്‍സ്‌ബി സ്‌കൂളില്‍ നടത്തി. പൂക്കളമത്സരത്തിനുശേഷം താലപ്പൊലിയും പുലികളിയും ശിങ്കാരിമേളവുമായി മഹാബലിയെ വരവേറ്റു.

മഹാബലിയും പ്രസിഡന്റ്‌ സിബി ജോസഫും മറ്റ്‌ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ആഘോഷത്തിന്‌ തുടക്കമിട്ടു. തിരുവാതിരകളിയോടെ ആയിരുന്നു കലാപരിപാടികളുടെ തുടക്കം. മുപ്പതിലധികം ഇനങ്ങളോടുംകൂടിയ സമൃദ്ധമായ സദ്യയും തുടര്‍ന്ന്‌ രണ്ടാംഘട്ട കലാപരിപാടികളും അരങ്ങേറി. 

സിനിമാറ്റിക്‌ ഡാന്‍സ്‌, ഫ്യൂഷന്‍ ഡാന്‍സ്‌, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സ്‌ത്രീകളും പുരുഷന്മാരും വെവ്വേറെ തര്‍ത്തഭിനയിച്ച സ്‌കിറ്റ്‌ എന്നിവയും ആഘോഷത്തിന്‌ മാറ്റുകൂട്ടി. ഭാരവാഹികളായ പ്രവീണും സുനിലും ചേര്‍ന്ന നടത്തിയ മിമിക്‌സ്‌ പരേഡ്‌ കാണികളെ ഹഠാദാകര്‍ഷിച്ചു. 




റാഫിളില്‍ 40 ഇഞ്ച്‌ എല്‍ഇഡി ടിവിക്ക്‌ മാത്തച്ചന്‍ അര്‍ഹനായി. തുടര്‍ന്ന്‌ മത്സരവിജയികള്‍ക്ക്‌ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. 

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈനി സോജി സ്വാഗതവും സെക്രട്ടറി സിറിന്‍ വര്‍ഗീസ്‌ നന്ദിയും പറഞ്ഞു.