Breaking News

Trending right now:
Description
 
Sep 29, 2013

യുഎന്‍എയെ പൊള്ളിക്കാന്‍ ആശുപത്രികളില്‍ നിയമിക്കുന്ന നഴ്‌സുമാരത്രയും മാനേജ്‌മെന്റിന്റെ കൈപ്പിടിയില്‍ നില്‍ക്കുന്നവര്‍

image തൃശൂര്‍: വിദേശത്ത്‌ പോയി പണമുണ്ടാക്കുവാനുള്ള നേര്‍ച്ചക്കോഴികളായിരുന്ന നഴ്‌സുമാര്‍ക്ക്‌ കേരളത്തില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത യുഎന്‍എയെ തകര്‍ക്കാന്‍ ജാതി-മത - സാമുദായിക-രാഷ്ട്രീയക്കാര്‍ ഭിന്നതകള്‍ മറന്ന്‌ പലരും ഒന്നിക്കുന്നു.

അടുത്തക്കാലത്ത്‌ നഴ്‌സിംഗ്‌ പ്രഫഷണല്‍രംഗത്ത്‌ സജീവമായ തൊഴില്‍ യൂണിയന്‍ ഉണ്ടാക്കി ശക്തമായ സാന്നിദ്ധ്യമായി മാറിയ യുഎന്‍എയുടെ ഇടപെടലുകള്‍ ലാഭക്കൊതിയയന്‍മാരായ മാനേജ്‌മെന്റുകളെ വിറളി പിടിപ്പിച്ചിരുന്നു. ഇതില്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ പ്രത്യക്ഷത്തില്‍ തന്നെ തെരുവില്‍ ഇറങ്ങി യുഎന്‍എയ്‌ക്ക്‌ എതിരെ മുദ്രാവാക്യം വിളിച്ചത്‌ യുഎന്‍എയുടെ ശക്തിക്ക്‌ മുന്നില്‍ മുട്ടുമടക്കിയിട്ടാണ്‌. അടിയും ഇടിയും സ്വാധീനവും കൊണ്ടു മാത്രം ഇവരെ ഒതുക്കാന്‍ ആവില്ലെന്ന്‌ മനസിലാക്കിയ മാനേജ്‌മെന്റ്‌ സ്‌പോണ്‍സേര്‍ഡ്‌ നഴ്‌സുമാരെ രംഗത്തിറക്കിയിരിക്കുകയാണ്‌.

ക്രിസ്‌ത്യന്‍ ആശുപത്രികളെ തകര്‍ക്കാനാണ്‌ ഇവര്‍ യൂണിയന്‍ ഉണ്ടാക്കിയതെന്ന ആരോപണമാണ്‌ ഇവര്‍ പ്രധാനമായും ഉന്നയിക്കുന്നത്‌. അതിനായി യു.എന്‍.എയുടെ നേതൃനിരയിലുള്ളവരുടെ പേരുകള്‍ കാണിച്ചാണ്‌ വര്‍ഗീയവിഷം ചീറ്റുന്ന നയം ഇവര്‍ സ്വീകരിച്ചിരിക്കുന്നത്‌.

വലതു ഇടതു രാഷ്ട്രീയരംഗത്തെ തന്റെ ചെറുവിരലില്‍ നയിക്കുന്ന ഒരു വിദേശ വ്യവസായ പ്രമുഖനും ഈ യൂണിയനെ ഒതുക്കാന്‍ വേണ്ട ഒത്താശകള്‍ ചെയ്‌തു കൊടുക്കുന്നു.

ശമ്പള വര്‍ധനവ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ നഴ്‌സുമാരുടെ എണ്ണം വെട്ടി ചുരുക്കിയും കണക്കില്‍ ബെഡ്‌ വെട്ടി ചുരുക്കിയും നഴ്‌സിംഗ്‌ ശമ്പള ഇനത്തിലെ നഷ്ടങ്ങള്‍ നികത്തുന്ന മാനേജ്‌മെന്റ്‌ യു.എന്‍.എയെ ഒതുക്കാന്‍ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്നു. കൂടാതെ പുരുഷ നേഴ്‌സുമാര്‍ക്കും സംഘടനാ തലപ്പത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍ നിഷേധിച്ചുമാണ്‌ ഇവരുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ കടിഞ്ഞാണിടുവാന്‍ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നത്‌. മാനേജ്‌മെന്റ്‌ കൈപ്പിടിയില്‍ ഒതുങ്ങുന്നവര്‍ക്കാണ്‌ ഇപ്പോള്‍ തൊഴില്‍ നല്‌കുന്നത്‌. കോട്ടയം കേന്ദ്രീകരിച്ച്‌ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌ രൂപം നല്‌കിയ പുതിയ നഴ്‌സിംഗ്‌ പുഷ്‌പങ്ങളെയാണ്‌ മാനേജ്‌മെന്റ്‌ തന്ത്രപൂര്‍വ്വം നഴ്‌സിംഗ്‌ മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമായി മാറിയ യുഎന്‍എയെ തകര്‍ക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌.