Breaking News

Trending right now:
Description
 
Sep 15, 2012

കൂടുതല്‍സമയം ഇരിക്കുന്നവര്‍ക്ക്‌ ആയുസ്‌ കുറയും

പുകവലിയും മദ്യപാനവും പോലെ ദോഷകരമാണ്‌ ഇരുന്നുള്ള ജോലിയും
image ലണ്ടന്‍::.: കൂടുതല്‍സമയം ഇരിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ആയുസ്‌ കുറയും. അടുത്തിടെ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. ഒരു പരിധിയിലേറെ ഇരിക്കുന്നവര്‍ക്കാണ്‌ പ്രശ്‌നം. പുകവലിയും മദ്യപാനവും പോലെ ദോഷകരമാണ്‌ ഇരുന്നുള്ള ജോലിയും. പെനിട്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. നീണ്ട ഇരുപ്പിലൂടെ പ്രധാനമായും കാലുകളുടെ മസിലുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ മാത്രമാണ്‌ ഈ മസിലുകള്‍ നന്നായി പ്രവര്‍ത്തിക്കുക. ശരീരത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവുകള്‍ നിയന്ത്രിക്കാന്‍ ഈ മസിലുകളുടെ പ്രവര്‍ത്തനം സഹായകമാകും. ദീര്‍ഘനേരം ഇരുന്ന്‌ ടെലിവിഷന്‍ കാണുന്നതും ശരീരത്തിന്‌ ദോഷം ചെയ്യുമെന്നും പഠനം പറയുന്നു.