Breaking News

Trending right now:
Description
 
Sep 28, 2013

മലാലയ്‌ക്ക്‌ ഹ്യുമാനിറ്റേറിന്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം

image പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തുനു വേണ്ടി പോരാടുന്ന മലാല യൂസഫ്‌ സായ്‌ക്ക്‌ ഹോര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയുടെ ഹ്യുമാനിറ്റേറിന്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റിയിലെത്തി മലാല പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രീയക്കാരിയാകാനാണ്‌ താന്‍ ആഗ്രഹിക്കുന്നെന്ന്‌ മറുപടി പ്രസംഗത്തില്‍ മലാല പറഞ്ഞു. വലിയ തോതില്‍ സ്വാധീനം ചെലുത്താനും കൂടുതല്‍ പ്രവര്‍ത്തനം നടത്താനും രാഷ്‌ട്രീയ പ്രവര്‍ത്തനം വഴി കഴിയുമെന്ന്‌ മലാല അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലെ സ്വാത്ത്‌ വാലിയിലെ വീടിനെക്കുറിച്ചും ബാല്യകാല ഓര്‍മ്മകളും മലാല പങ്കുവെച്ചു. ഒരിക്കല്‍ തന്റെ ജന്മസ്ഥലത്തേക്ക്‌ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നതായും മലാല പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നിലപാടിനെതിരേ പ്രവര്‍ത്തിച്ചതിന്‌ കഴിഞ്ഞ ഒക്‌ടോബറില്‍ മലാലയ്‌ക്ക്‌ വെടിയേറ്റിരുന്നു. തുടര്‍ന്ന്‌ ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മലാല. തുടര്‍ന്ന്‌ ലണ്ടനില്‍ തന്നെ മലാലയും കുടുംബവും താമസമാക്കുകയായിരുന്നു. മലാലയുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ നിരവധി പുരസ്‌കാരങ്ങളാണ്‌ ഈ പതിനാറുകാരിയെ തേടിയെത്തിയത്‌.