Breaking News

Trending right now:
Description
 
Sep 28, 2013

ഡെങ്കിപ്പനി തടയാന്‍ അവബോധ പ്രചരണവുമായി ഓള്‍ഔട്ട്‌-വിഎച്ച്‌എഐ സഖ്യം

image
ഡെങ്കിപ്പനിയെ നേരിടാന്‍ വ്യാപകമായ അവബോധ പ്രചാരണ പരിപാടിയുമായി ഓള്‍ഔട്ട്‌ - വോളണ്ടറി ഹെല്‍ത്ത്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ സഖ്യം. കേരളത്തില്‍ മാത്രം 6500-ല്‍ അധികം ഡെങ്കി കേസുകളാണ്‌ ഇക്കഴിഞ്ഞ മാസങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 50-100 മില്യണ്‍ ഡെങ്കി കേസുകളാണ്‌ പ്രതിവര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.



ഫൈറ്റ്‌ ഡെങ്കി ഫോര്‍ പായല്‍എന്ന്‌ പേരിട്ടിരിക്കുന്ന കാംപെയ്‌ന്‍ സെപ്‌റ്റംബര്‍-നവംബര്‍ കാലയളവിലാണ്‌ നടപ്പാക്കുക. റെസിഡന്റ്‌ വെല്‍ഫെയര്‍ അസോസിയേഷനുകളുമാ യി ചേര്‍ന്നുള്ള അവബോധ പ്രചാരണം, സ്‌കൂള്‍തല പ്രചരണ പരിപാടികള്‍, വര്‍ക്ക്‌ ഷോപ്പുകള്‍, സെമിനാറുകള്‍, പ്രതിരോധ പരിപാടികള്‍ എന്നിവയൊക്കെ ഈ കാംപെയ്‌ന്റെ ഭാഗമായി നടത്തുന്നുണ്ട്‌.

സ്വന്തം കൂട്ടുകാരി ഡെങ്കിപ്പനി ബാധിച്ച്‌ ബുദ്ധിമുട്ടുന്നതുകണ്ട്‌ രോഗത്തിനെതിരെ പ്രചരണ പരിപാടിയുമായി മുന്നിട്ടിറങ്ങിയ പായല്‍ സമാരിയ എന്ന ജയ്‌പൂര്‍കാരി പെണ്‍കുട്ടിയെ ആദരിച്ചാണ്‌ കാംപെയ്‌ന്‌ ഫൈറ്റ്‌ ഡെങ്കി ഫോര്‍ പായല്‍ എന്ന്‌ പേരിട്ടത്‌. ബോളിവുഡ്‌ താരം സൊണാലി ബെന്ദ്രെ ബെഹല്‍ ഈ പ്രചരണ പരിപാടിയുമായി സഹകരിക്കുന്നുണ്ട്‌. എസ്‌സി ജോണ്‍സണ്‍ ഉല്‍പന്നമായ ഓള്‍ഔട്ട്‌ പെസ്റ്റ്‌ കണ്‍ട്രോള്‍ ഉല്‍പന്നങ്ങളിലെ മുന്‍നിരക്കരാണ്‌.

ഡെങ്കി ബാധിക്കാനിടയുള്ള കുട്ടികളുടെ പ്രതിനിധിയാണ്‌ പായല്‍. ഈ കാംപെയ്‌നുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 1800180181818 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌. www.FightDengueForYourFamily.in എന്ന വെബ്‌സൈറ്റിലും കാംപെയ്‌ന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്‌.