Breaking News

Trending right now:
Description
 
Sep 28, 2013

സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഇന്ന്‌

മാത്യു മൂലേച്ചേരില്‍
image

ന്യൂജേഴ്സി: ടീനെക്കിലുള്ള സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനം വിവിധ കലാപരിപാടികളോടെ സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.

മാര്‍ത്തോമ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, ടീനെക്ക് മേയര്‍ മൊഹമ്മദ് ഹമീദുദ്ദിന്‍, തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. പ്രസ്തുത പരിപാടിയില്‍ വച്ച് ഇടവകയുടേതായ സില്‍വര്‍ ജൂബിലി സുവനീറിന്റെ പ്രകാശന കര്‍മ്മവും നടക്കും. 

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നിരവധി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍കുന്നതായിരിക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ മത, സഭാ ഭേദമെന്യെ എല്ലാവരും വന്നു സംബന്ധിക്കുകയും, ഇടവകയെ ദൈവ കരങ്ങളിലേല്‍പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് പ്രത്യേകം താല്‍പര്യപ്പെടുന്നു.

Auditorium Address: 

Benjamin Franklin Middle School
1315 Taft Road, Teaneck, NJ 07666
For more information:
Rev. Roy Mathew (vicar) :  201-692-9565;
Thomas George (Convener):  201-986-1133;
T.S Chacko ( Vice President):  201-887-0750;
Abraham Mathew (Secretary): 201-833-0873;
Samuel M. Varughese (Treasurer): 201-833-0873;
Saji T. Mathew (Accountant): 201-925-5763.