Breaking News

Trending right now:
Description
 
Oct 18, 2012

ഫേസ്‌ബുക്കുവഴി മുലപ്പാല്‍ വില്‍പ്പന വര്‍ധിച്ചു

image ലണ്ടന്‍: ഫേസ്‌ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെ സഹായത്തോടെ മുലപ്പാല്‍ വില്‍പ്പന ബ്രിട്ടനിലും യുഎസിലും ഉള്‍പ്പെടെ വര്‍ധിച്ചു. മക്കള്‍ കുടിച്ചിട്ട്‌ മിച്ചംവരുന്ന പാല്‍ വില്‍ക്കാന്‍ അമ്മമാര്‍ അഭയം പ്രാപിച്ചിരിക്കുന്നത്‌ ഇത്തരം നെറ്റുവര്‍ക്കുകളെയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. നല്ല വില ലഭിക്കുമെന്നതായതോടെ ഇത്തരം കച്ചവടക്കാരുടെ എണ്ണം കൂടുകയും ചെയ്‌തു. മലപ്പാല്‍ ബിസിനസിനു വേണ്ടിമാത്രം ഒട്ടേറെ കമ്മൂണിറ്റുകളും സജീവമായി. onlythebreast.co.uk പോലുള്ള വെബ്‌സൈറ്റുകളും സൗകര്യമൊരുക്കിയിട്ടുണ്ട്‌. പുകവലിക്കാത്ത, മദ്യപിക്കാത്ത, ആരോഗ്യമുള്ള അമ്മമാരുടെ പാല്‍ വില്‍പ്പനയ്‌ക്ക്‌ എന്നാണ്‌ ഇവരുടെ മുദ്രാവാക്യം. പാല്‍ വില്‍ക്കാന്‍ തയാറായി ഒട്ടേറെ അമ്മമാര്‍ സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ചെയ്‌തുകഴിഞ്ഞു. ആവശ്യക്കാര്‍ പാല്‍ രജിസ്റ്റര്‍ ചെയ്‌താല്‍ മതി. ചൂടോടെയോ ഫ്രീസ്‌ ചെയ്‌തോ പാല്‍ ലഭിക്കും. ബ്രിട്ടണില്‍ ഔണ്‍സിന്‌ ഒരു പൗണ്ടും യുഎസില്‍ ഔണ്‍സിന്‌ രണ്ടുഡോളറുമാണ്‌ വിലയിട്ടിരിക്കുന്നത്‌. മുലപ്പാല്‍ വില്‍പ്പനയ്‌ക്ക്‌ ഒട്ടേറെ നിയമപരമായ നിബന്ധനകളുമുണ്ട്‌. മില്‍ക്ക്‌ ബാങ്കുകള്‍വഴി മാത്രമേ മുലപ്പാല്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണമെന്നാണ്‌ നിബന്ധനകളില്‍ പ്രധാനം. സോഷ്യല്‍നെറ്റുവഴി വില്‍പ്പന ആരംഭിച്ചതോടെ നിബന്ധനകള്‍ക്ക്‌ വലിയ സ്ഥാനമില്ലാതായിരിക്കുകയാണ്‌. തോന്നുംപടിയുള്ള ഈ പാല്‍വില്‍പ്പനയ്‌ക്കെതിരെ ആരോഗ്യരംഗത്തെ രംഗത്തെ വിദഗ്‌ധരും രംഗത്തുവന്നുകഴിഞ്ഞു.