Breaking News

Trending right now:
Description
 
Sep 27, 2013

കഫെക്യുബ പാനിയം വീണ്ടും വിപണിതേടുന്നു

image ഇരുപതുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കാപ്പിയുടെ രുചിയുള്ള സോഫ്‌ട്‌ഡ്രിങ്കുമായി പാര്‍ലെ അഗ്രോ കമ്പനി കാര്‍ബണേറ്റഡ്‌ പാനീയ വിപണിയിലേക്കു തിരിച്ചുവരുന്നു. കഫെക്യുബ എന്ന പേരിലുള്ള പാനീയം അടുത്തവര്‍ഷം വിപണിയിലിറക്കും. 15,000 കോടി വിറ്റുവരവുള്ളതാണ്‌ ഇന്ത്യന്‍ സോഫ്‌ട്‌ഡ്രിങ്ക്‌ വിപണി. 1993 വരെ തംപ്‌സ്‌അപ്‌, ലിംക, ഗോള്‍ഡ്‌സ്‌പോട്ട്‌, സിട്ര തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളില്‍ പാര്‍ലെ സോഫ്‌ട്‌ഡ്രിങ്കുകള്‍ വിപണിയിലിറക്കിയിരുന്നു. ഇവ പിന്നീട്‌ കോക്കകോളയ്‌ക്കു കൈമാറി. ഇപ്പോള്‍ അവരുടെ പക്കലാണ്‌ ഈ ബ്രാന്‍ഡുകള്‍. ഇപ്പോഴും തംപ്‌സ്‌ അപ്പിനു വന്‍മുന്നേറ്റമാണുള്ളത്‌. കോക്കകോള അവരുടെ അന്താരാഷ്‌ട്ര ബ്രാന്‍ഡായ കോക്കിനെ തംപ്‌സിനു മുകളില്‍ വിടാന്‍ അനുവദിച്ചിട്ടില്ല. ഒരുപക്ഷേ ഇന്ത്യയില്‍ മാത്രമാണ്‌ കോക്ക്‌ ഉത്‌പന്നങ്ങള്‍ വിപണി പങ്കാളിത്തത്തില്‍ പിന്നിലുള്ളത്‌. 'ജനുവരിയിലോ ഫെബ്രുവരിയിലോ ഇറക്കാന്‍ പോകുന്ന കഫെക്യൂബയ്‌ക്ക്‌ ആദ്യവര്‍ഷം ഏഴുശതമാനം വിപണി പങ്കാളിത്തമാണ്‌ ലക്ഷ്യമിടുന്നത്‌. 250 മില്ലി കാനിന്‌ 20 രൂപയും പെറ്റ്‌ ബോട്ടിലിന്‌ 15 രൂപയുമായിരിക്കും വില. 500 മില്ലി, ഒരു ലിറ്റര്‍ ബോട്ടിലുകളിലും കാഫ്‌ ക്യൂബ ലഭിക്കുമെന്നു പാര്‍ലെ അഗ്രോ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ പ്രകാശ്‌ ചൗഹാന്‍ അറിയിച്ചു.