Breaking News

Trending right now:
Description
 
Sep 26, 2013

വിവാഹ മോചനം തന്നില്ലെങ്കില്‍ അവിഹിത ബന്ധത്തിന്‌ പോകും: കോടതിക്ക്‌ യുവതിയുടെ മുന്നറിയിപ്പ്‌

ചുംബനം കാമുകി കാമുകന്മാര്‍ക്ക്‌ മാത്രമാണെന്ന്‌ ചിന്തിക്കുന്ന എല്ലാ അരസികന്‍മാരായ ഭര്‍ത്താക്കന്മാരും വായിച്ചിരിക്കാന്‍ റഹിം എന്ന ഭാര്യ പറയുന്നത്‌
image
കെയ്‌റോ: ഭാര്യയെ പൊന്നു പോലെ നോക്കിയാല്‍ പോരാ നന്നായി ചുംബിക്കാനും പഠിക്കണം. ഇല്ലെങ്കില്‍ കെയ്‌റോയിലെ സമി എന്ന യുവാവിന്‌ സംഭവിച്ച ദുരിതം നിങ്ങളെയും കാത്തിരിക്കാം. 

കെയ്‌റോയിലെ നാസര്‍ പട്ടണത്തിലാണ്‌ സമി -റിഹാം ദമ്പതികള്‍ വിവാഹമോചനം തേടി കോടതിയില്‍ എത്തിയത്‌. ഭര്‍ത്താവ്‌ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നുണ്ട്‌ പക്ഷേ പ്രണയ ചുംബനങ്ങളുടെ കാര്യത്തില്‍ ഭര്‍ത്താവ്‌ തികച്ചും പരാജയമാണെന്നും അതിനാല്‍ വിവാഹ മോചനം വേണമെന്നാണ്‌ ഭാര്യയുടെ അവകാശവാദം.

വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ സമി ഒരു പരുക്കനായിരുന്നുവത്രേ. എന്നാല്‍ കല്യാണശേഷം സമിയെ മാറ്റി എടുക്കാമെന്ന്‌ റഹിം പ്രതീക്ഷിച്ചത്‌. പക്ഷേ റഹിമിന്റെ ചുംബന ക്ലാസിലൊന്നും പഠിച്ചിട്ടും സമിയ്‌ക്ക്‌ യാതൊരുവിധ മാറ്റവുമില്ല. നന്നായി ചുംബിക്കാന്‍ അറിയാത്ത ഇയാളെ വേണ്ടന്നു തന്നെ യുവതി അവസാനം തീരുമാനിച്ചു. 

കോടതിക്ക്‌ അപ്പോഴാണ്‌ ഒരു സംശയം വിവാഹ ജീവിതത്തില്‍ ചുംബനം അത്ര പ്രധാനപ്പെട്ടതാണോ, അതൊരു വിവാഹ മോചന കാരണമാണോയെന്നോക്കെ?

അപ്പോഴാണ്‌ യുവതി കോടതിയെ ഭീഷണിപ്പെടുത്തിയത്‌. ദൈവത്തെ ഭയമുള്ളതുക്കൊണ്ടാണ്‌ ഞാനിതുവരെ അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട്‌ പാപം ചെയ്യാതിരുന്നത്‌. എന്നാല്‍ വിവാഹ മോചനം തന്നില്ലെങ്കില്‍ പാപം ചെയ്യും. 

ആദ്യരാത്രിയില്‍ തന്നെ മനസിലായിരുന്നു എന്റെ ഭര്‍ത്താവിന്‌ എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്ന്‌. അദ്ദേഹത്തിന്‌ നന്നായി ചുംബിക്കാന്‍ പോലും അറിയില്ല. ഇതൊരു നിസാര കാര്യമല്ലന്നാണ്‌ റഹിം കോടതിയില്‍ പറഞ്ഞത്‌. താന്‍ മാനസികവും ശാരിരികവുമായി ആരോഗ്യവതിയാണെന്നും ഇവര്‍ കോടതിയില്‍ ബോധ്യപ്പിച്ചു. എന്തായാലും കോടതി ഇതുവരെ വിവാഹ മോചനം അനുവദിച്ചിട്ടില്ല. അപ്പോള്‍ കാത്തിരുന്നു കാണാം.