Breaking News

Trending right now:
Description
 
Sep 26, 2013

പുതപ്പും കമ്പിളിയും രക്ഷിച്ചു: വിമാനയാത്രക്കാര്‍ കുവൈറ്റില്‍ തന്നെ ലാന്‍ഡ്‌ ചെയ്‌തു

image തായലന്‍ഡില്‍ നിന്ന്‌ കുവൈറ്റിലേക്കുള്ള വിമാനം പറന്നുപൊങ്ങി  നിമിഷങ്ങള്‍ക്കകമാണ്‌ ക്യാബിന്‍ ക്രൂ അത്‌ ശ്രദ്ധിച്ചത്‌.   വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ ഇരച്ചു കയറുന്നു വായു.  പൈലറ്റിനെ വിവരം അറിയിച്ചതോടെ പൈലറ്റ്‌ ക്യാബിന്‍ ജോലിക്കാരും ചേര്‍ന്ന്‌ വിമാനത്തിന്റെ കിഴുത്ത അടയ്‌ക്കാന്‍ പുതപ്പും കമ്പിളിയും തപ്പി നെട്ടോട്ടമായി.  അവസാനം കമ്പിളി കണ്ടെത്തി വിമാനത്തിന്റെ കിഴുത്തയില്‍ തുണി തിരുകി വച്ചാണ്‌ തായ്‌ലന്‍ഡില്‍ നിന്ന്‌ പുറപ്പെട്ട കുവൈറ്റ്‌ എയര്‍വൈസ്‌ വിമാനം കുവൈറ്റില്‍ ലാന്‍ഡ്‌ ചെയതത്‌.   പരിഭ്രാന്തരായ യാത്രക്കാരുടെ ശ്വാസം വീണതും നിലത്ത്‌ ഇറങ്ങിയപ്പോഴും. 

പിന്നീട്‌ വിമാനം അടിയന്തരമായി മെയ്‌ന്റയിന്‍സിനേക്ക്‌ മാറ്റി.  എന്നാല്‍ വിമാനത്തിന്റെ നമ്പരോ വിവരങ്ങളോ സോഷ്യല്‍നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളിലൂടെ പ്രചരിപ്പിച്ചാല്‍  നിയമ നടപടി സ്വീകരിക്കുമെന്ന്‌ കുവൈറ്റ്‌ വ്യോമഗതാഗത വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‌കി. 

എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളോട്‌ മാതൃകപരമായാല്ല കുവൈറ്റ്‌ വിമാന കമ്പനി അധികൃതര്‍ പെരുമാറുന്നതെന്ന്‌ പല യാത്രക്കാരും കുറ്റപ്പെടുത്തി.

കുവൈറ്റ്‌ എയര്‍വൈസിന്റെ ലഗേജ്‌ പരിധി മറ്റു വിമാനങ്ങളെക്കാല്‍ കൂടുതലായതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ കൂടുതലായി കുവൈറ്റ്‌ എയര്‍വൈസാണ്‌ തിരഞ്ഞെടുക്കാറുള്ളത്‌. എന്നാല്‍ പലപ്പോഴും കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ്‌ ഈ കമ്പനി ഏഷ്യന്‍ മേഖലയിലേക്ക്‌ ഉപയോഗിക്കുന്നതെന്ന്‌ യാത്രക്കാര്‍ പരാതി പറഞ്ഞു.