Breaking News

Trending right now:
Description
 
Sep 26, 2013

മാരുതി സുസുകി വിവിധ മോഡലുകള്‍ക്കു വിലവര്‍ധിപ്പിച്ചു

image ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകള്‍ക്കു 10,000 രൂപവരെ വില വര്‍ധിപ്പിച്ചു. അടുത്തമാസം ആദ്യം വിലവര്‍ധന പ്രാബല്യത്തില്‍ വരും. രൂപയുടെ വിലയിടിവാണു കമ്പനി കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ചെലവിലുണ്ടായ വര്‍ധനയാണ്‌ പ്രധാന കാരണമെന്നു ചീഫ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ (മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സെയില്‍സ്‌) മായങ്ക്‌ പരീഖ്‌ അറിയിച്ചു. കുറഞ്ഞവര്‍ധന 3,000 രൂപയാണ്‌. 2.35 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയുള്ള മോഡലുകളാണ്‌ കമ്പനി നിര്‍മിക്കുന്നത്‌. ജനുവരിയിലാണ്‌ കമ്പനി അവസാനമായി വില വര്‍ധിപ്പിച്ചത്‌. അന്ന്‌ 20,000 രൂപവരെ കൂട്ടി. ഈമാസം ആദ്യം ഹ്യുണ്ടായ്‌, ജനറല്‍മോട്ടോഴ്‌സ്‌ കമ്പനികള്‍ 20,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ടാറ്റാ മോട്ടോഴ്‌സ്‌ ഒന്നുമുതല്‍ ഒന്നരവരെ ശതമാനം വില കൂട്ടി. ടൊയോട്ട കിര്‍ലോസ്‌കര്‍ പ്രധാന മോഡലുകള്‍ക്ക്‌ 24,000 രൂപവരെയാണ്‌ വില കൂട്ടിയത്‌. കഴിഞ്ഞ 21 ന്‌ വിലവര്‍ധന പ്രാബല്യത്തില്‍വന്നു.