Breaking News

Trending right now:
Description
 
Sep 25, 2013

എവര്‍ഗ്രീന്‍ ലൈംഗികശേഷി നിലനിര്‍ത്താം ഒപ്പം പണവും നേടാം.

image

വാര്‍ദ്ധക്യത്തിലും യൗവനത്തിന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ റോയല്‍ ജെല്ലി ശീലമാക്കു. റോയല്‍ ജെല്ലി ശീലമാക്കിയാല്‍ നിത്യയൗവനം നിലനിര്‍ത്താമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്നൊന്നുമല്ല ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഉല്‌പാദിപ്പിക്കാം ഈ റോയല്‍ ജെല്ലി.

റോയല്‍ ജെല്ലി എന്നത്‌ മുന്നു ദിവസം പ്രായമായ പെണ്‍ തേനിച്ചകളുടെ തലയിലുണ്ടാവുന്ന ഒരു തരം ദ്രാവകമാണ്‌. ഈ ദ്രാവകമാണ്‌ നിത്യയൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്ന സിദ്ദൗഷധം. മാര്‍ക്കറ്റില്‍ ഒരു ഗ്രാം റോയല്‍ ജെല്ലിക്ക്‌ 1500യോളം രൂപയാണ്‌ വില. വിദേശ രാജ്യങ്ങളില്‍ നിന്ന്‌ റോയല്‍ ജെല്ലിക്ക്‌ ഇന്ത്യയില്‍ നല്ല ഡിമാന്‍ഡാണ്‌. എന്നാല്‍ റോയല്‍ ജെല്ലി എന്ന പേരില്‍ ഈ തരുന്ന മരുന്നുകളില്‍ പേരിനെങ്കിലും ജെല്ലി ഉണ്ടോയെന്ന്‌ സംശയമാണ്‌.

എന്നാല്‍ റോയല്‍ജെല്ലി നിങ്ങള്‍ക്ക്‌ ഉല്‍പാദിപ്പിക്കാം. ഒന്നോ ര
ണ്ടോ തേനിച്ചപ്പെട്ടികള്‍ വീട്ടുമുറ്റത്ത്‌ വയ്‌ക്കുക. ഈ റോയല്‍ ജെല്ലി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചില കുത്തുകളൊക്കെ കിട്ടിയെന്നിരിക്കും. എങ്കിലും വിഷമിക്കേണ്ട. തേനിച്ചകളുടെ കുത്തു വഴി ശരീരത്തില്‍ പ്രവേശിക്കുന്ന വിഷത്തിന്‌ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സാധിക്കുമത്രേ. 
വിദേശ രാജ്യങ്ങളില്‍ മാര്‍ക്കറ്റിന്റെ ആവശ്യം മനസിലാക്കി റോയല്‍ ജെല്ലി വേര്‍തിരിച്ചെടുക്കുവാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യ ആരംഗത്ത്‌ ഏറെ പിന്നിലാണ്‌. 

തേനിച്ച വളര്‍ത്തല്‍ ശീലമാക്കിയാല്‍ ആരോഗ്യത്തിനൊപ്പം പണവും നേടിത്തരുന്നു.