Breaking News

Trending right now:
Description
 
Oct 18, 2012

ആറുമാസം ഹൃദയമില്ലാതെ ജീവിതം; അവസാനം മരണത്തിനു കീഴടങ്ങി

image ഹൃദയമില്ലാതെ ആറു മാസത്തിലധികം ജീവിച്ച യുവാവ്‌ മരണത്തിനു കീഴടങ്ങി. ചെക്‌ റിപ്പബ്‌ളിക്ക്‌ സ്വദേശിയായ ജാക്കൂബ്‌ ഹാലിക്‌ എന്ന 37കാരനാണ്‌ കരള്‍ രോഗം ബാധിച്ച്‌ മരിച്ചത്‌. കഴിഞ്ഞ ഏപ്രലിലാണ്‌ ഹാലികിന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഡോക്‌ടര്‍മാര്‍ രണ്ടു യന്ത്ര പമ്പ്‌ വച്ചുപിടിപ്പിച്ചത്‌. അതിസങ്കീര്‍ണമായ അര്‍ബുദബാധയെ തുടര്‍ന്നാണ്‌ ഹാലികിന്റെ ഹൃദയം നീക്കം ചെയ്യാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഹൃദയം മാറ്റിവയ്‌ക്കാനാണ്‌ ഡോക്‌ടര്‍മാര്‍ ആദ്യം ആലോചിച്ചതെങ്കിലും അവയവ മാറ്റത്തിനുള്ള മരുന്നുകള്‍ സ്വീകരിക്കാന്‍ ഹാലികിന്റെ ശരീരം തയാറാകാതിരുന്നതേത്തുടര്‍ന്ന്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നീട്ടിവച്ചു. ഇതേത്തുടര്‍ന്നാണ്‌ ഹൃദയത്തിനു പകരം അതിന്റെ ധര്‍മം ചെയ്യുന്ന യന്ത്ര പമ്പുകള്‍ വച്ചുപിടിപ്പിക്കാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്‌. മുഴുവന്‍ സമയം പമ്പ്‌ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ബാറ്ററികളും നെഞ്ചില്‍ പേറിയാണ്‌ ഹാലിക്‌ ആറു മാസം ജീവിച്ചത്‌. കൃത്രിമ ഹൃദയവുമായി അത്യാവശ്യം ദൈന്യംദിന കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ഹാലികിനു കഴിഞ്ഞിരുന്നു. ഇതിനിടെ കരളിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ യോജിച്ച ദാതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കേയാണ്‌ ഹാലികിന്റെ മരണം.