Breaking News

Trending right now:
Description
 
Sep 25, 2013

നഴ്‌സിംഗ്‌ മേഖലയിലെ മിനിമം വേജസ്‌ സംബന്ധിച്ച്‌ ഇന്ന്‌ യോഗം, ഏഴിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

image നഴ്‌സിംഗ്‌ മേഖലയില്‍ മിനിമം വേജസ്‌ സംബന്ധിച്ച്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ന്‌ മിനിമം വേജസ്‌ ഉപദേശക സമിതി എറണാകുളത്ത്‌ യോഗം ചേരും. ഒക്ടോബര്‍ ഏഴിനകം യോഗത്തിന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കണമെന്ന്‌ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. നഴ്‌സിംഗ്‌ സംഘടനകളുമായും ട്രേഡ്‌ യൂണിയനുകളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട്‌ ലഭിച്ച്‌ 15 ദിവസത്തിനകം ഗവണ്‍മെന്റ്‌ ഉത്തരവ്‌ പുറത്തിറക്കുമെന്ന്‌ മന്ത്രി ഉറപ്പുനല്‌കി. ഈ ഉറപ്പിനേത്തുടര്‍ന്ന്‌ ഉത്തരവിറങ്ങിയാലുടന്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍നിന്ന്‌ പിന്‍മാറാമെന്ന്‌ യുഎന്‍എ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ മന്ത്രിയെ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ നഴ്‌സുമാരെയും ആരോഗ്യവകുപ്പിനു കീഴിലാക്കണമെന്ന ആവശ്യം തൊഴില്‍മന്ത്രിക്കു മുന്നില്‍ യുഎന്‍എ ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ തൊഴില്‍വകുപ്പിന്‌ എതിര്‍പ്പില്ലെന്ന്‌ മന്ത്രി പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. സുദീപ്‌, ജോയിന്റ്‌ സെക്രട്ടറി നവീന്‍ എന്നിവരും മന്ത്രിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തു.