Breaking News

Trending right now:
Description
 
Oct 18, 2012

ചെരിപ്പുടക്കി, ഓസ്‌ട്രലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ രാജ്‌ഘട്ടില്‍ കമിഴ്‌ന്നടിച്ചുവീണു

image ഹൈഹീല്‍ഡ്‌ ചെരിപ്പ്‌ ഉടക്കിയതിനെത്തുടര്‍ന്ന്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ രാജ്‌ഘട്ടിലെ പുല്‍ത്തകിടിയില്‍ കമിഴ്‌ന്നടിച്ചുവീണും. പരിക്കില്ല. ഹീലുള്ള ചെരിപ്പിടുമ്പോള്‍ ഇതൊക്കെയുണ്ടാകുമെന്നായിരുന്നു ജൂലിയയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.

മഹാത്മാഗാന്ധി സമാധിയില്‍ പൂക്കള്‍ അര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്കു നടക്കുമ്പോഴായിരുന്നു വീഴ്‌ച. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗില്ലാര്‍ഡിനെ പിടിച്ചെഴുന്നേല്‌പിച്ചു.

ചെരിപ്പുതട്ടിയോ ചെരിപ്പ്‌ ഊരിപ്പോയോ വീഴുന്നത്‌ ജൂലിയയ്‌ക്കു പുതുമയല്ല. തെരഞ്ഞെടുപ്പു പ്രചാരണവേളയിലും മെല്‍ബോണിലെ ഒരു പൊതുചടങ്ങിലും ജൂലിയയ്‌ക്ക്‌ ചെരുപ്പ്‌ വിനയായിരുന്നു. രണ്ടു മാസം മുമ്പ്‌ സിഡ്‌നി കസ്റ്റംസ്‌ ഹൗസില്‍ ഒരു ചടങ്ങിനെത്തി പടി കയറുമ്പോള്‍ ഒരു കാലിലെ ചെരിപ്പ്‌ ഊരിപ്പോയി. ഒന്‍പതു മാസം മുമ്പ്‌ കാന്‍ബെറയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ചെരിപ്പൂരിപ്പോയതിനെത്തുടര്‍ന്നു നിലത്തുവീണു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ താങ്ങിപ്പിടിച്ചു കാറിലേക്കു കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ തുടര്‍ച്ചായി കാണിച്ചത്‌ വിമര്‍ശനമൊരുക്കിയിരുന്നു.

ജൂലിയ ഗില്ലാര്‍ഡിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍