Breaking News

Trending right now:
Description
 
Sep 24, 2013

മിനിമം വേതനത്തിന്റെ ഗവണ്‍മെന്റ്‌ ഓര്‍ഡര്‍ ഇറങ്ങാത്തതില്‍ യുഎന്‍എ പ്രതിനിധികള്‍ പ്രതിഷേധിച്ചു

Sudheep M C
image

പുതിയ മിനിമം വേതനത്തിന്റെ ഗവണ്‍മെന്റ്‌ ഓര്‍ഡര്‍ ഇറങ്ങാത്തതില്‍ യുഎന്‍എ പ്രതിനിധികള്‍ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണിനെ പ്രതിഷേധം അറിയിച്ചു. നവംബര്‍  16-ന്‌ സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ്‌ തൊഴില്‍ വകുപ്പ്‌ മന്ത്രിയുമായി യുഎന്‍എ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്‌. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം കാണുമെന്ന്‌ മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി സെപ്‌റ്റംബര്‍  25-ന്‌ (നാളെ) എറണാകുളത്തുവച്ച്‌ മിനിമം വേജസ്‌ അൈഡ്വസറി ബോര്‍ഡ്‌ മീറ്റിംഗ്‌ നടത്തും. ഇതിന്‌ യുഎന്‍എ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്‌. അതിനുശേഷം ഒക്ടബര്‍  8-ന്‌ ഇന്നതാധികാരയോഗം ചേരും. തുടര്‍ന്ന്‌ എട്ടു ദിവസത്തിനുള്ളില്‍ പുതിയ മിനിമം വേതനത്തിന്റെ ഗവണ്‍മെന്റ്‌ ഓര്‍ഡര്‍ പുറപ്പെടുവിക്കുമെന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍ ഉറപ്പു നല്‍കി.

ഇതിനു പുറമെ  3:1 ബെഡ്‌ അനുപാതത്തിന്റെ കാര്യത്തിലും ഡിഎ യുടെ കാര്യത്തിലും യുഎന്‍എ ഉന്നയിച്ച പരാതികള്‍ പരിശോധിച്ച്‌ ശരിയായി നടപ്പാക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വരുന്ന ആരോഗ്യ വകുപ്പ്‌ നിഷ്‌ക്രിയമാണെന്നും അതുകൊണ്ട്‌ ആരോഗ്യ വകുപ്പിനെതിരേ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന്‌ യുഎന്‍എ സംസ്ഥാന സെക്രട്ടറി സുധീപ്‌ എംസി അറിയിച്ചു. നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി കേരളത്തിലെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്കുമെന്നും ഗവണ്‍മെന്റ്‌ മേഖലയിലെ നഴ്‌സിംഗ്‌ സംഘടനകളും സമരത്തിന്‌ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും യുഎന്‍എ സംസ്ഥാന സെക്രട്ടറി അറിയിച്ചു.