Breaking News

Trending right now:
Description
 
Sep 24, 2013

സമരം ചെയ്‌ത നഴ്‌സുമാരെ ഒതുക്കാന്‍ നാട്ടുകാര്‍ക്ക്‌ സര്‍ക്കാര്‍ വക പാര വരുന്നു

image തിരുവനന്തപുരം: കുറഞ്ഞ കാലം കൊണ്ട്‌ സേവനത്തിന്റെ മാലാഖമാരായി മാറിയ 108 ആംബുലന്‍സ്‌ സര്‍വ്വീസ്‌ നിര്‍ത്തലാക്കുവാന്‍ നീക്കം. ഇത്‌ സംബന്ധിച്ച്‌ നടത്തിപ്പ്‌ കമ്പനി ജീവനക്കാര്‍ക്ക്‌ നോട്ടീസും നല്‌കി കഴിഞ്ഞു.

ജനകീയ സര്‍ക്കാര്‍ സേവനത്തിന്റൈ പേരില്‍ കോടികള്‍ മറിക്കുന്ന അഴിമതി കഥ 108 ആംബുലന്‍സിലെ നഴ്‌സുമാരുടെ സമരത്തോടെയാണ്‌ പുറത്തായത്‌.   108 ആംബുലന്‍സ്‌ അഴിമതി ആരോപണത്തെ തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്‌ രാജി വയ്‌ക്കേണ്ടി വന്നിരുന്നു. 

നിലവില്‍  തിരുവനന്തപുരം, ആലപ്പുഴ ജില്ലയിലാണ്‌ 108 ആംബുലന്‍സ്‌ സൗജന്യ സേവസം ലഭ്യമാകു. മൂന്നു വര്‍ഷം കൊണ്ട്‌ 88000 കേസുകളാണ്‌ ഇവര്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. 66 പ്രസവങ്ങളും 108 ആംബുലന്‍സില്‍ നടന്നിട്ടുണ്ട്‌. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ആംബുലന്‍സ്‌ ചികിത്സ ഹെല്‍ത്ത്‌ കെയര്‍ എന്ന സ്വാകാര്യ കമ്പനിയ്‌ക്കാണ്‌ സര്‍ക്കാര്‍ നല്‌കിയിരുന്നത്‌. 1100 നഴ്‌സുമാരാണ്‌ ഇതില്‍ പണിയെടുക്കുന്നത്‌.ഇവര്‍ക്ക്‌ 5500 രൂപയായിരുന്നു ശമ്പളം. നഴ്‌സുമാര്‍ക്ക്‌ പുതിയ ശമ്പള വര്‍ധനവ്‌ നടപ്പിലാക്കിയിട്ടും ഈ ശമ്പള വര്‍ധനവ്‌ ഈ മേഖലയിലെ നഴ്‌സുമാര്‍ക്ക്‌ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന്‌ ആരോപിച്ചാണ്‌ യുഎന്‍എ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്‌ പോയത്‌. 

അവസാനം നഴ്‌സുമാരുടെ സമരവീര്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. നിലവില്‍ രണ്ടു ജില്ലയില്‍ മാത്രമുള്ള ഈ സേവനം ജനകീയമാക്കേണ്ടതിനു പകരം നിറുത്തലാക്കുക്കൊണ്ട്‌ സര്‍ക്കാര്‍ നഴ്‌സുമാരുടെ സമര വീര്യത്തെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്‌.