Breaking News

Trending right now:
Description
 
Sep 24, 2013

ഓറഞ്ച്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആരാധന

Vinod Mathai
image

പരി യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭ ആസ്ട്രേലിയയിൽ ന്യുസൗത്ത് വെയിൽസിലെ ഓറഞ്ച് എന്ന സബർബിൽ വി ആരാധന തുടങ്ങി .മലങ്കര സഭയുടെ പ്രഥമ പരിശുദ്ധനായ ചാത്തുരുത്തിൽ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ ആരംഭിച്ചു.ഓറഞ്ചിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും വിശ്വാസികൾ വി ആരാധനയിൽ വന്നു അനുഗ്രഹം പ്രാപിച്ചു . ഭദ്രാസന മെത്രാപോലിത്ത അഭി പൗലോസ്‌ മോർ ഐറേനിയോസ് തിരുമേനിയുടെ കല്പന വി കുർബാന മദ്ധ്യേ വായിച്ചു . ഇനി മുതൽ എല്ലാ മാസവും ഇവിടെ വി ആരാധന ഉണ്ടായിരിക്കുന്നതാണ് .സിഡ്നി സെന്റ്‌ മേരിസ് യാക്കോബായ പള്ളിയുടെ വികാരി ബഹുമാനപ്പെട്ട ഫാദർ ജോസഫ്‌ കുന്നപ്പിള്ളിൽ അച്ഛനെ അഭി പൗലോസ്‌ മോർ ഐറേനിയോസ് തിരുമേനി പുതിയ ദൈവാലയത്തിന്റെ വികാരി ആയി നിയമിച്ചു .സിഡ്നി സെന്റ്‌ ജോർജ് യാക്കോബായ പള്ളി വികാരി ബഹുമാനപ്പെട്ട ഗീവർഗീസ്‌ കുഴിവേലിൽ അച്ഛൻ പ്രഥമ കുർബാന അർപ്പിച്ചു.സഹോദര സഭകളിലെ വിശ്വാസികളും വി കുർബാനയിൽ വന്നു സംബന്ധിച്ചു.യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ആസ്ട്രേലിയയിലെ 17 മത്തെ ആരാധനാകേന്ദ്രം ആണ് സെന്റ്‌ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളി