Breaking News

Trending right now:
Description
 
Sep 24, 2013

കേരളത്തിലെ നഴ്‌സുമാരെ വീണ്ടും തെരുവില്‍ ഇറക്കരുത് : ആം ആദ്മി പാര്‍ട്ടി

കെ.പി രതീഷ്‌
image കാലങ്ങളായി നഴ്സുമാര്‍ ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതെ മൗനം പാലിക്കുന്ന സംസ്ഥാനത്തെ ആരോഗ്യവകുപ്പും സംസ്ഥാനത്തെ സര്‍ക്കാരും എത്രയുംപ്പെട്ടെന്നു തന്നെ നെഴ്സസ്സ് അസ്സോസ്സിയേഷനുകളുമായി ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ അനുതാപപൂര്‍ണം പരിഹരിക്കണമെന്നു ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ നഴ്‌സിംഗ്‌ മേഖലയിലുള്ള എല്ലാവര്‍ക്കും മാന്യമായ വേതനവും, പുരുഷനഴ്‌സുമാരെ നിയമിക്കുന്നതടക്കം, ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി ഓരോ പരിഹാരത്തിനും സമയ പരിധി നിശ്ചയിച്ചു നടപ്പാക്കേണ്ടതുമാണ്.