Breaking News

Trending right now:
Description
 
Sep 24, 2013

അവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മല്‍ പാരിഷില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഒക്ടോബര്‍ 5,6 തീയതികളില്‍

ഷോബിന്‍ ഫ്രാന്‍സിസ്‌
image സീറോമലബാര്‍ പരമറ്റ ഇടവകയുടെ ആഭിമുഖ്യത്തിലാണ്‌ ഒക്ടോബര്‍ അഞ്ച്‌, ആറ്‌ തീയതികളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ അഞ്ചിന്‌ ഉച്ചകഴിഞ്ഞ്‌ മുന്നിന്‌ കുമ്പസാരം, നാലിന്‌ നൊവേന, നാലരയ്‌ക്ക്‌ കൊടിയേറ്റ്‌.

ഒക്ടോബര്‍ ആറിന്‌ ഉച്ചകഴിഞ്ഞ്‌ ഒന്നരയ്‌ക്ക്‌ ഫാ. ജോബി കടമ്പത്തുപറമ്പിലിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ വിശുദ്ധ കുര്‍ബാന. ഫാ. ്‌അഗസ്റ്റിന്‍ തറപ്പേല്‍, ഫാ. ബിജു ജോസഫ്‌ പുത്തന്‍പുര, ഫാ. സാലസ്‌ മുട്ടത്തുകാട്ടില്‍, ഫാ. ജോര്‍ജ്‌ അന്തിക്കാട്‌, ഫാ. ജോയി ചുക്കനാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മൂന്നിന്‌ അല്‍ഫോന്‍സാമ്മയുടെ നൊവേന. തുടര്‍ന്ന്‌ ലദീഞ്ഞ്‌, പ്രദക്ഷിണം. നാലേകാലിന്‌ നേര്‍ച്ച വെഞ്ചരിപ്പ്‌, രൂപംമുത്തല്‍. തുടര്‍ന്ന്‌ കൊടിയിറക്ക്‌, സ്‌നേഹവിരുന്ന്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോയി ചുക്കനാനിക്കല്‍ - 0439 852150, ബെന്നി ചാക്കോ - 0421 546530, ജയിംസ്‌ ജോസഫ്‌ - 0418 445027, ജോണിക്കുട്ടി തോമസ്‌ - 0425 224623, ജോസഫ്‌ കെ.കെ - 0401 882788,