Breaking News

Trending right now:
Description
 
Sep 23, 2013

ഹോളിഷിറ്റിലെ റാപ്‌ ഗാനരംഗം ഹിറ്റ്‌!

Jibin/Global Malayalam
image ആഫ്രിക്കന്‍ വാദ്യങ്ങളുടെ താളക്കൊഴുപ്പും അമേരിക്കന്‍ സംഗീതത്തിന്റെ ചടുലതയും കൂട്ടിയിണക്കിയ റാപ്‌ സംഗീതം മലയാള സിനിമയില്‍ ഇതാദ്യമായി മുഴുനീളത്തില്‍ അവതരിക്കുന്നു. മാളവിക ക്രിയേഷന്‍സിന്റെ ബാനറില്‍ ജോണ്‍സണ്‍ ദേവസി ആദ്യമായി സംവിധാനം ചെയ്യുന്ന ഹോളിഷിറ്റ്‌! എന്ന സിനിമയിലാണ്‌ ഇംഗ്ലീഷിലുള്ള റാപ്‌ സംഗീതം ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ്‌ ചെയ്‌ത റാപ്‌ ഗാനം കുറഞ്ഞ സമയംകൊണ്ട്‌ ആയിരങ്ങളിലേയ്‌ക്കെത്തി. ടി. സുരേഷ്‌കുമാറാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌.


അര്‍ത്ഥപൂര്‍ണതയുള്ള വരികളാണ്‌ ഹോളിഷിറ്റിലെ റാപ്‌ ഗാനത്തിന്റെ പ്രത്യേകത. ഏറെ ആകര്‍ഷണീയമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം യുവാക്കള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാകുമെന്നതില്‍ സംശയമില്ല. പൂര്‍ണമായും കൊച്ചിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ ഈ ഗാനരംഗത്തിലെ ചടുലമായ ചുവടുകള്‍ എടുത്തുപറയണം. 



ലോണ്‍ലി ഡോഗിയുടേതാണ്‌ റാപ്‌ ഗാനത്തിന്റെ സംഗീതം. ലിറിക്‌സ്‌ തയാറാക്കിയിരിക്കുന്നതും ലോണ്‍ലിതന്നെ. എം.ഇ.എല്‍, വിവ്‌സി@9 എന്നിവര്‍ക്കുപുറമെ ലോണ്‍ലി ഡോഗിയുമാണ്‌ റാപ്പര്‍മാര്‍. അബിന്‍ അലക്‌സാണ്ടറിന്റെ കൊറിയോഗ്രാഫിയില്‍ അസ്‌കര്‍ അലി, അജയ്‌ഘോഷ്‌ ജി. നായര്‍, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, സുമിത്‌ സമുദ്ര എന്നിവര്‍ ചിത്രത്തില്‍ നായകവേഷങ്ങളില്‍ അഭിനയിക്കുന്നു.

Official Movie Website : www.holyshitmalayalammovie.com
Official Movie fb Page : www.facebook.com/holyshitmalayalammovie