Breaking News

Trending right now:
Description
 
Oct 17, 2012

ശോഭനയും സംഘവും നവംബര്‍ 10-ന്‌ ഓസ്‌ട്രേലിയയില്‍

image ബ്രിസ്‌ബന്‍: പ്രസിദ്ധ സിനിമാ താരം ശോഭനയും സംഘവും ഓസ്‌ട്രേലിയയില്‍ നൃത്തശില്‍പം അവതരിപ്പിക്കുന്നു. കൂടാതെ ക്ലാസിക്‌ ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവയും ഉണ്ടാകും.

കൃഷ്‌ണ എന്ന നൃത്തശില്‍പത്തിന്റെ കൊറിയോഗ്രാഫിയും സംവിധാനവും ശോഭനയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. ശബ്‌ദനിയന്ത്രണവും റെക്കോര്‍ഡിംഗും റസൂല്‍ പൂക്കുട്ടി.

നവംബര്‍ പത്തിന്‌ ബ്രിസ്‌ബനിലെ ആസ്‌പ്‌ലി സ്റ്റേറ്റ്‌ ഹൈസ്‌കൂളില്‍ വൈകുന്നേരം 5.30-നാണ്‌ പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

പോള്‍ അച്ചിനിമാടന്‍ - 0413666963

ഷാജി തേക്കാനത്ത്‌ - 0401352044

സി.കെ. ഉണ്ണികൃഷ്‌ണന്‍ നായര്‍ - 0416927100

ഫിലിപ്പ്‌ മാണി - 0433647617

സാജു കലവറ - 0421620064