Breaking News

Trending right now:
Description
 
Sep 23, 2013

ദുര്‍ഗാശക്തി നാഗ്‌പാലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

image ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച മുസ്‌ലിം പള്ളിയുടെ മതില്‍ പൊളിച്ചതിനെത്തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ ഗൗതം ബുദ്ധനഗര്‍ സബ്‌ കളക്ടര്‍ ദുര്‍ഗാശക്തി നാഗ്‌പാലിന്റെ സസ്‌പെന്‍ഷന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പിന്‍വലിച്ചു. തന്റെ ഭാഗം വിശദീകരിക്കാനായി ദുര്‍ഗ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഖിലേഷ്‌ യാദവിനെയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവിനെയും സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ സര്‍ക്കാര്‍ ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്‌. ദുര്‍ഗയെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച മുസ്‌ലിം പള്ളിയുടെ മതില്‍ പൊളിക്കാന്‍ ഉത്തരവിട്ട തിനെത്തുടര്‍ന്നാണ്‌ ജൂലൈ 27 നാണ്‌ ദുര്‍ഗയെ സസ്‌പെന്‍ഡു ചെയ്‌തത്‌. എന്നാല്‍, മണല്‍ മാഫിയയ്‌ക്കെതിരേ ദുര്‍ഗ സ്വീകരിച്ച ശക്തമായ നിലപാടാണ്‌ ഇവരുടെ സസ്‌പെന്‍ഷനു പിന്നിലെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ദുര്‍ഗയ്‌ക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും കത്തയച്ചിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ അഖിലേഷ്‌ യാദവ്‌ ദുര്‍ഗയുടെ നടപടിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ദുര്‍ഗയ്‌ക്ക്‌ അനുകൂലമായിരുന്നു.