Breaking News

Trending right now:
Description
 
Sep 22, 2013

മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ അഭിഷിക്തനായി

image പ്രാര്‍ഥനാമുഖരിതമായ വിശുദ്ധാന്തരീക്ഷത്തില്‍ വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി മാര്‍ ജോസ്‌ പുത്തന്‍വീട്ടില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശനിയാഴ്‌ച എറണാകുളം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു രണ്ടരയ്‌ക്കു നിയുക്ത മെത്രാനും മറ്റു മെത്രാന്മാരും വൈദികരും തിരുവസ്‌ത്രങ്ങളണിഞ്ഞു മേജര്‍ ആര്‍ച്ച്‌ബിഷപ്‌സ്‌ ഹൗസില്‍നിന്നു പ്രദക്ഷിണമായി ബസിലിക്കയില്‍ എത്തി. അള്‍ത്താരയില്‍ ദീപം തെളിച്ചശേഷം മാര്‍ പുത്തന്‍വീട്ടിലിനെ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള നിയമനപത്രം ചാന്‍സലര്‍ റവ.ഡോ. വര്‍ഗീസ്‌ പൊട്ടയ്‌ക്കല്‍ വായിച്ചു. നിയുക്തമെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പു വണങ്ങി വിശ്വാസപ്രഖ്യാപനം നടത്തിയതോടെ മെത്രാഭിഷേക കര്‍മങ്ങള്‍ക്കു തുടക്കമായി. തലശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവര്‍ സഹകാര്‍മികരായി. തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ വചനസന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്‌ബിഷപ്‌ ഡോ.സാല്‍വത്തോറെ പെനാക്കിയോ, മാര്‍പാപ്പയുടെ ആശംസകള്‍ നേര്‍ന്നു. ഇടപ്പള്ളി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി ശുശ്രൂഷകളില്‍ ആര്‍ച്ച്‌ഡീക്കനായി. മെത്രാഭിഷേകത്തെത്തുടര്‍ന്നു നിയുക്ത മെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.