Breaking News

Trending right now:
Description
 
Sep 20, 2013

പുതിയ വിമാനസര്‍വീസ്‌: ടാറ്റയും സിംഗപ്പൂര്‍ എയല്‍ലൈന്‍സും ധാരണാപത്രം ഒപ്പിട്ടു

image പുതിയ വിമാനസര്‍വീസ്‌ കമ്പനിക്ക്‌ ടാറ്റ ധാരണാപത്രം ഒപ്പിട്ടു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായിട്ടാണ്‌ ധാരണാപത്രം ഒപ്പിട്ടത്‌. കമ്പനിയില്‍ ടാറ്റയ്‌ക്ക്‌ 51 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരിക്കും. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‌ 49 ശതമാനമായിരിക്കും ഓഹരിപങ്കാളിത്തം. ഇരുകമ്പനികളും ചേര്‍ന്ന്‌ 100 മില്യന്‍ ഡോളറാണ്‌ പുതിയ കമ്പനിക്കായി മുതല്‍മുടക്കുക. ഡല്‍ഹി ആസ്ഥാനമായിട്ടായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ടാറ്റയുടെ രണ്ട്‌ പ്രതിനിധികളും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഒരു പ്രതിനിധിയും കമ്പനിയുടെ ബോര്‍ഡില്‍ ഉണ്ടായിരിക്കും. ടാറ്റാ സണ്‍സ്‌ നാമനിര്‍ദേശം ചെയ്‌ത പ്രസാദ്‌ മേനോന്‍ ആയിരിക്കും പുതിയ കമ്പനിയുടെ ചെയര്‍മാന്‍. കമ്പനി ആരംഭിക്കാനായി ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ടാറ്റ നേരത്തെ തേടിയിരുന്നു. ലോകനിലവാരത്തിലുള്ള സര്‍വീസാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ടാറ്റ ഗ്രൂപ്പ്‌ വ്യക്തമാക്കി. നേരത്തെ എയര്‍ ഏഷ്യയുമായും ടാറ്റ ഗ്രൂപ്പ്‌ കരാര്‍ ഒപ്പിട്ടിരുന്നു. കുറഞ്ഞ ചെലവില്‍ സര്‍വീസ്‌ യാഥാര്‍ഥ്യമാക്കുന്ന ബജറ്റ്‌ എയര്‍ലൈനുകളാണ്‌ ഈ സംരഭത്തിലൂടെ ടാറ്റ ഉദ്ദേശിക്കുന്നത്‌. ഒക്‌ടോബറില്‍ ഈ സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്‌.