Breaking News

Trending right now:
Description
 
Oct 17, 2012

ഗംഗ പുണ്യനദിയല്ല, ക്യാന്‍സര്‍ നദിയെന്നു പഠന റിപ്പോര്‍ട്ട്‌

image കൊല്‍ക്കട്ട: ഇന്ത്യക്കാരുടെ പുണ്യനദിയായ ഗംഗയില്‍ മുങ്ങിപ്പൊങ്ങിയാല്‍ ശാപമോക്ഷത്തെക്കാള്‍ ലഭിക്കുക മാരകമായ ക്യാന്‍സര്‍ രോഗമാകുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴിലുള്ള നാഷണല്‍ ക്യാന്‍സര്‍ രെജിസ്‌ട്രി പ്രോഗ്രമാണ്‌ പഠനം നടത്തിയത്‌. ശരീരത്തിന്‌ ഹാനികരമായ മെറ്റലിന്റെയും കെമിക്കലുകളുടെയും സാന്നിദ്ധ്യമാണ്‌ ഗംഗയെ ക്യാന്‍സര്‍ നദിയാക്കി മാറ്റിയിരിക്കുന്നത്‌.ഒരു മാസത്തിനകം യൂണിയന്‍ ഹെല്‍ത്ത്‌ മിനിസ്റ്ററിക്ക്‌ റിപ്പോര്‍ട്ട്‌ കൈമാറുമെന്ന്‌ എന്‍ സിആര്‍പി തലവന്‍ നന്ദകുമാര്‍ പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദ്ദേശ്‌, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ ഗംഗയുടെ തീരപ്രദ്ദേശങ്ങളില്‍ താമസിക്കുന്നവരില്‍ കിഡ്‌നി ഗാല്‍ബാഡര്‍, ഫുഡ്‌പൈപ്പ്‌, പ്രൊസ്ര്‌ടേറ്റ്‌, ലിവര്‍, യൂറിനറി ബ്ലാഡര്‍ തുടങ്ങിയ ആവയവങ്ങളില്‍ ക്യാന്‍സര്‍ ബാധ്യത വളരെ കൂടുതലാണ്‌.