Breaking News

Trending right now:
Description
 
Sep 19, 2013

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ ഇനി ആന്‍ഡ്രോയ്‌ഡിലും ഐഫോണിലും

image കൊച്ചി: ബ്ലാക്ക്‌ബെറിയുടെ പ്രശസ്‌തമായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബിബിഎം) സേവനം സെപ്‌റ്റംബര്‍ 21 മുതല്‍ ആന്‍ഡ്രോയ്‌ഡ്‌ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണുകളിലും സെപ്‌റ്റംബര്‍ 22 മുതല്‍ ഐഫോണുകളിലും ലഭ്യമാകുന്നു. നേരത്തെ ബ്ലാക്ക്‌ബെറി സ്‌മാര്‍ട്ട്‌ ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന ബിബിഎം സേവനങ്ങള്‍ ഇനി ആന്‍ഡ്രോ യ്‌ഡ്‌, ഐഓഎസ്‌ പ്‌ളാറ്റ്‌ഫോമുകളില്‍ സൗജന്യമായി ലഭിക്കും. ഗൂഗിള്‍ പ്ലേ, ആപ്പ്‌ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നോ www.BBM.com എന്ന സൈറ്റില്‍ നിന്നോ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ സൗജന്യമായി ഡൗണ്‍ ലോഡ്‌ ചെയ്യാവുന്നതാണ്‌.

നിമിഷങ്ങള്‍ക്കകം സന്ദേശങ്ങള്‍ കൈമാറുന്ന ബിബിഎം ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ പ്രശസ്‌തമാണ്‌. സ്വകാര്യത ഉറപ്പു നല്‍കുന്ന ബിബിഎം തികച്ചും ഉപയോക്താവിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ്‌. ഫോണ്‍ നമ്പരോ ഇമെയിലോ നല്‍കാതെ പിന്‍ മാത്രം നല്‍കി ബിബിഎം നെറ്റ്‌വര്‍ക്കില്‍ പങ്കുചേരാം.

ആന്‍ഡ്രോയ്‌ഡ്‌ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്‌, ജെല്ലിബീന്‍ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ്‌ ബിബിഎം ലഭ്യമാവുക. ഐഓഎസ്‌ 6, ഐഓഎസ്‌ 7 എന്നീ പ്‌ളാറ്റ്‌ ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ബിബിഎം ലഭ്യമാകും. ബ്ലാക്ക്‌ബെറി ഫോണുകളില്‍ മാത്രമായി 60 ദശലക്ഷം ഉപയോക്താക്കളുള്ള ബിബിഎം ഓരോ ആളും ശരാശരി 90 മിനിറ്റ്‌ ഉപയോഗിക്കുന്നതായാണ്‌ കണക്ക്‌. ബിബിഎം ഉപയോക്താക്കള്‍ എല്ലാം ചേര്‍ന്ന്‌ ദിവസേന 10 ബില്യന്‍ സന്ദേശങ്ങളാണ്‌ കൈമാറുന്നത്‌..