Breaking News

Trending right now:
Description
 
Sep 19, 2013

രൂപയുടെ മൂല്യം ഉയര്‍ന്നു തുടങ്ങി, 58-ലേയ്‌ക്ക്‌ തിരികെയെത്തിയേക്കും; ഇന്നത്തെ നിരക്ക്‌ 61.80

image അമേരിക്കയുടെ സമ്പദ്‌ രംഗം ഉയര്‍ത്തിനിര്‍ത്താനുളള സ്റ്റിമുലസ്‌ പരിപാടി തുടര്‍ന്നുകൊണ്ടുപോകുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്‌്‌ ഇന്ത്യന്‍ ഓഹരി വിപണിയും ഉയങ്ങളിലെത്തി. ഇതോടെ കൂടുതല്‍ കടപ്പത്രങ്ങള്‍ വാങ്ങാനുള്ള സാധ്യത വര്‍ദ്ധിച്ചു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്‌ 158 പൈസ ഉയര്‍ന്ന്‌ 61.80 രൂപയിലെത്തി. അമേരിക്കന്‍ വിദേശ നിക്ഷേപം കൂടുതലായി ഇന്ത്യന്‍ വിപണിയിലെത്തും എന്ന വിലയിരുത്തലിലാണ്‌ വിനിമയ നിരക്ക്‌ ഉയര്‍ന്നത്‌. ആഴ്‌ചകള്‍ക്കു മുമ്പ്‌ ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരേ 68 രൂപയില്‍ എത്തിയിരുന്നു. വിപണി ശക്തമായി തുടര്‍ന്നാല്‍ രൂപ 58 എന്ന നിരക്കിലേയ്‌ക്ക്‌ എത്തുമെന്നാണ്‌ വിലയിരുത്തല്‍.

കഴിഞ്ഞ ഒരു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്‌. രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന്‌ ഓഹരിവിപണിയും കുതിപ്പുനടത്തി.

സെന്‍സെക്‌സ്‌ 662.77 പോയിന്റും നിഫ്‌റ്റി 211.75 പോയിന്റും ഉയര്‍ന്നു.

ഇന്ത്യയ്‌ക്കു പുറമെ മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലെയും ഓഹരിവിപണികള്‍ ഉണര്‍വിലാണ്‌. 85 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ വേണ്ടെന്നു വയ്‌ക്കുന്നത്‌ നിര്‍ത്തിവയ്‌ക്കാനാണ്‌ പുതിയ തീരുമാനം.